ആപ്പ്ജില്ല

ഞാൻ അതിൽ ഹാപ്പി ആയിരുന്നു: 15 വർഷത്തെ അഭിനയ ജീവിതം നല്ല റോളുകൾ ഇനിയും ലഭിച്ചിട്ടില്ല: മനസ്സ് തുറന്ന് നിത്യ!

15 വർഷങ്ങൾക്ക് ശേഷമാണ് നിത്യ വീണ്ടും സിനിമയിൽ സജീവമാകുന്നത്. 2007-ൽ പുറത്തറങ്ങിയ സൂര്യ കിരീടം എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

Samayam Malayalam 1 Nov 2022, 8:18 am
ഈ പറക്കും തളികയിലെ ബാസന്തിയായി അഭിനയ രംഗത്തേക്കെത്തിയതാണ് നിത്യ ദാസ്. ഇന്നും ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുമുണ്ട്. അഭിനയത്തിലെ ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ റീല്‍സ് വീഡിയോ പങ്കിടാറുണ്ട് നിത്യ ദാസ്. മകള്‍ നൈനയ്‌ക്കൊപ്പമുള്ള വീഡിയോകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ നടിയുടെ ചില തുറന്നുപറച്ചിൽ ആണ് വൈറലായി മാറുന്നത്. ALSO READ: ആദ്യഭാര്യ അറിയാതെ രണ്ടാം വിവാഹം: രണ്ടാം ഭാര്യയുടെ അനുവാദത്തോടെ മൂന്നാം പ്രണയം ; ഇത് സംഗീത ചക്രവർത്തിയുടെ അധികമാർക്കും അറിയാത്ത ജീവിതം!
Samayam Malayalam nithya das opens up about her come back with pallimani
ഞാൻ അതിൽ ഹാപ്പി ആയിരുന്നു: 15 വർഷത്തെ അഭിനയ ജീവിതം നല്ല റോളുകൾ ഇനിയും ലഭിച്ചിട്ടില്ല: മനസ്സ് തുറന്ന് നിത്യ!


നന്ദിയുമായി നിത്യ

ഞാൻ 15 വർഷത്തിന് ശേഷം ചെയ്യുന്ന ഒരു സിനിമയാണ് പള്ളിമണി. എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണ് എങ്കിൽ 15 വർഷത്തിന് ശേഷം ഒരു കേന്ദ്രകഥാപാത്രം കിട്ടുക എന്ന് പറയുന്നത് വളരെ ഭാഗ്യമുള്ള കാര്യമാണ്. അതിനു അവസരം തന്ന ഡയറക്ടർക്കും, നിർമ്മാതാവിനും, റൈറ്റർക്കും ഞാൻ ആദ്യമേ നന്ദി പറയട്ടെ- നിത്യ പറയുന്നു.

എല്ലാം പുതുമ ആയിരുന്നു

എന്റെ കൂടെയുള്ള ആർട്ടിസ്റ്റുകൾ, സഹപ്രവർത്തകർ എല്ലാവരും സെറ്റിൽ അടിപൊളിയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. അപ്പോൾ എനിക്ക് എല്ലാം പുതുമയുള്ള കാര്യം ആയിരുന്നു. കൂടെയുള്ളവർ അത്രയും സപ്പോർട്ട് ചെയ്തതുകൊണ്ടാണ് എനിക്ക് ഈസിയായി അഭിനയിക്കാൻ വീണ്ടും കഴിഞ്ഞത്- നിത്യ വാചാലയായി.

ഒന്നും തേടിവന്നിരുന്നില്ല

ഇതിനു മുൻപേയും അവസരങ്ങൾ വന്നിരുന്നു. എന്നാൽ നല്ല കഥാപാത്രങ്ങൾ ഒന്നും എന്നെ തേടിവന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ വേണ്ടെന്ന് പറഞ്ഞു. ഞാൻ അപ്പോഴൊക്കെ സൺ ടിവിയിൽ വർക്ക് ചെയ്യുകയായിരുന്നു. ഞാൻ അതിൽ ഹാപ്പി ആയിരുന്നു. ഈ സിനിമയെ കുറിച്ച് റൈറ്റർ അനിലേട്ടൻ പറഞ്ഞപ്പോൾ എനിക്ക് ഇഷ്ടമായി- നിത്യ പറയുന്നു.

ആ സന്തോഷമുണ്ട്

നല്ലൊരു സ്ക്രിപ്റ്റിലൂടെ എനിക്ക് തിരിച്ചുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് നിത്യ പറയുന്നു. ശ്വേത മേനോൻ, നിത്യ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രദ്ധേയ കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന "പള്ളിമണി" സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്