ആപ്പ്ജില്ല

ക്യാമറയ്ക്ക് മുന്നിൽ നിത്യ മാത്രം; വികെപി ചിത്രം അണിയറയിൽ

സൗണ്ട് ഡിസൈനിങ് ചെയ്യുന്നത് റസൂല്‍ പൂക്കുട്ടിയാണ്

TNN 25 Aug 2017, 2:32 pm
ഒറ്റക്കഥാപാത്രത്തെ മാത്രം ക്യാമറക്ക് മുന്നിലെത്തിച്ച് വേറിട്ട ചിത്രമൊരുക്കാൻ സംവിധായകൻ വികെ പ്രകാശ് ഒരുങ്ങുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായാണ് ചിത്രമൊരുക്കുക. മലയാളികളുടെ പ്രിയനായിക നിത്യ മേനോനാണ് ഒറ്റക്കഥാപാത്രമായി സ്ക്രീനിലെത്തുക. ഈ ചിത്രത്തിന്‍റെ അണിയറയില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖരാണ് അണിനിരക്കുന്നത്. സൗണ്ട് ഡിസൈനിങ് ചെയ്യുന്നത് റസൂല്‍ പൂക്കുട്ടിയാണ്.പിസി ശ്രീറാമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
Samayam Malayalam nitya menen in vk prakash movie
ക്യാമറയ്ക്ക് മുന്നിൽ നിത്യ മാത്രം; വികെപി ചിത്രം അണിയറയിൽ


ഇളയദളപതി വിജയ് നായകനാകുന്ന ദീപാവലി റിലീസ് ചിത്രം 'മെര്‍സലി'ന്‍റെയും ചേരന്‍ നായകനാകുന്ന 'അപ്പാവിന്‍ മീസെ'യുടെയും ഷൂട്ടിങ്ങിന്‍റെ തിരക്കുകളിലാണ് നിത്യ ഇപ്പോള്‍. സെപ്തംബര്‍ ഒന്നിനാണ് പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുക. കര്‍മ്മയോഗി, പോപ്പിന്‍സ് എന്നിവയാണ് വികെപിയും നിത്യ മേനോനും മുൻപ് ഒന്നിച്ച ചിത്രങ്ങൾ.

Nitya Menen in VK Prakash movie

As per the reports, V K Prakash's next movie will be with Nitya Menen. The film will bring together many veterans of Indian cinema including cinematographer P C Sreeram and Resul Pookutty.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്