ആപ്പ്ജില്ല

12 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുന്നു! ഞങ്ങള്‍ വേര്‍പിരിയുകയാണെന്ന് നിതീഷ് ഭരദ്വാജ്

ടെലിവിഷനിലൂടെയും ബിഗ് സ്‌ക്രീനിലുടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് നിതീഷ് ഭരദ്വാജ്. മഹാഭാരതം സീരിയലിലെ ശ്രീകൃഷ്ണവേഷം ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം.

Samayam Malayalam 19 Jan 2022, 11:35 am
Samayam Malayalam njan gandharvan fame nitish bharadwaj announces his divorce with wife smitha
12 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുന്നു! ഞങ്ങള്‍ വേര്‍പിരിയുകയാണെന്ന് നിതീഷ് ഭരദ്വാജ്


പത്മരാജന്റെ ഗന്ധര്‍വനായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് നിതീഷ് ഭരദ്വാജ്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധര്‍വ്വനിലേത്. ഈ സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും നിതീഷിനെ ഓര്‍ത്തിരിക്കുന്നുണ്ട് പ്രേക്ഷകര്‍. താനും ഭാര്യയും വേര്‍പിരിയുകയാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നിതീഷ്.
Also Read: ഐശ്വര്യ അകലാന്‍ കാരണം ധനുഷിന്റെ ആ ശീലം! വേര്‍പിരിയുമ്പോഴും ആശങ്കപ്പെട്ടത് മക്കളെയോര്‍ത്ത്! വിവാഹമോചനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്ത്

12 വര്‍ഷത്തിന് ശേഷം

12 വര്‍ഷം മുന്‍പായിരുന്നു നിതീഷും സ്മിതയും വിവാഹിതരായത്. ബോംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നിതീഷ് വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചത്. 2019 സെപ്റ്റംബറിലാണ് ഞാന്‍ ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തത്. വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

വേദനാജനകം

തികച്ചും വേദനാജനകമായ കാര്യമാണ് വിവാഹമോചനം. കേസ് കോടതിയുടെ പരിഗണനയിലാണ്. മരണത്തേക്കാളും വേദനാജനകമായ കാര്യമാണ് വിവാഹമോചനം എന്നും നിതീഷ് പറഞ്ഞിരുന്നു. 2 പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്. അമ്മയ്‌ക്കൊപ്പമാണ് മക്കള്‍ താമസിക്കുന്നത്.

അഞ്ജലിയോടുള്ള സ്നേഹം തുറന്ന് പറഞ്ഞ് ശിവൻ

ഗന്ധര്‍വന്‍

മലയാളികള്‍ക്ക് ഗന്ധര്‍വ്വനാണ് നിതീഷ്. സീരിയലിലെ മികച്ച അഭിനയമായിരുന്നു പത്മരാജനേയും ആകര്‍ഷിച്ചത്. അങ്ങനെയാണ് ഞാന്‍ ഗന്ധര്‍വനിലേക്ക് അദ്ദേഹം നിതീഷിനെ ക്ഷണിച്ചത്. ഞാന്‍ ഗന്ധര്‍വന് ശേഷമായി നിതീഷിനെ ഉള്‍പ്പെടുത്തി മറ്റൊരു സിനിമ ചെയ്യാനായും പത്മരാജന്‍ തീരുമാനിച്ചിരുന്നു. ആ സ്വപ്‌നം പൂര്‍ത്തിയാക്കാതെയായിരുന്നു അദ്ദേഹം വിടവാങ്ങിയത്.

ധനുഷും നാഗചൈതന്യയും

അടുത്തിടെയായിരുന്നു നാഗചൈതന്യയും സമാന്തയും വേര്‍പിരിഞ്ഞത്. സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച വിവാഹമോചനങ്ങളിലൊന്നായിരുന്നു ഇത്. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് സമാന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത്. 18 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു കഴിഞ്ഞ ദിവസം ധനുഷും ഐശ്വര്യയും എത്തിയത്. അതിന് പിന്നാലെയായാണ് നിതീഷ് ഭരദ്വാജും വേര്‍പിരിയലിനെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്