ആപ്പ്ജില്ല

പ്രണവിന്‍െറ ആദ്യ ചിത്രം ചെയ്യുന്നത് ഞാനല്ല: പ്രിയദര്‍ശന്‍

മോഹന്‍ലാലിന്‍െറ മകന്‍ പ്രണവിന്‍െറ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത് താനല്ലെന്ന് സംവിധായകന്‍ പ്രിയ

TNN 17 Sept 2016, 11:10 pm
മോഹന്‍ലാലിന്‍െറ മകന്‍ പ്രണവിന്‍െറ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത് താനല്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.പ്രണവിനെ വച്ച് സിനിമയെടുക്കാൻ സന്തോഷമേയുള്ളൂ.എന്നാല്‍ ആദ്യ സിനിമ അത് വളരെ വലിയൊരു ഉത്തരവാദിത്തമാണ്. അതിനാല്‍ അവനിഷ്ടപ്പെടുന്ന ആൾക്കൊപ്പം തന്നെ ചെയ്യട്ടെയെന്നാണ് പ്രിയദര്‍ശന്‍െറ അഭിപ്രായം.
Samayam Malayalam no plans to direct pranav mohanlals debut film priyadarshan
പ്രണവിന്‍െറ ആദ്യ ചിത്രം ചെയ്യുന്നത് ഞാനല്ല: പ്രിയദര്‍ശന്‍


പറ്റിയ കഥ ലഭിച്ചാൽ അവനൊപ്പം സിനിമ ചെയ്യും. അത് എന്നുണ്ടാവും എന്ന് പറയാൻ പറ്റില്ലെന്നും ഒന്നും നേരത്തെ കണക്കു കൂട്ടി ചെയ്യുന്ന സ്വഭാവം തനിക്കില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. മോഹന്‍ലാലുമായുള്ള സുഹൃദ്ബന്ധത്തെക്കുറിച്ചും പ്രിയദര്‍ശന്‍ പങ്കുവെച്ചു. ലാൽ എന്ന വ്യക്തി,നടൻ,സുഹൃത്ത് എന്നിങ്ങനെ മൂന്ന് രീതിയിൽ തനിക്ക് ലാലിനെ കാണാനാവില്ല.ത

ന്റെ പഴയ ലാലുവിനെ മാത്രമാണ് തനിക്ക് അറിയാവുന്നത്. അതിപ്പൊ എത്ര ഉയരത്തിലാണെങ്കിലും അങ്ങോട്ടുമിങ്ങോട്ടും അങ്ങനെ തന്നെയാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.അതോടൊപ്പം ലാലുമായുള്ള അടുത്ത ചിത്രമേതെന്ന ചോദ്യത്തിന് പ്രിയന്‍ നല്‍കിയ മറുപടി,ലാല്‍ പ്രിയനോട് പറഞ്ഞത് തന്നെയായിരുന്നു.നമ്മുടെ മികച്ച സിനിമ വരാനിരിക്കുന്നതേ ഉള്ളൂ എന്നാണ് ലാല്‍ പറഞ്ഞത്.അതുപോലെ തന്നെ ഞങ്ങളുടെ മികച്ച സിനിമ വരാനിരിക്കുന്നതേയുള്ളൂയെന്നു തന്നെയാണ് പ്രിയനും പറയാനുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്