ആപ്പ്ജില്ല

സല്‍മാന്‍ ഖാന്‍റെ ഭാര്യയാണെന്ന അവകാശവാദവുമായി യുവതി

ഏറ്റവും അടുത്ത കാലത്ത് ഉയര്‍ന്ന് കേട്ട പേര് റോമേനിയന്‍ സുന്ദരിയും ഗായികയുമായ ലൂലിയ വാന്റ്വറുടേതാണ്.

Samayam Malayalam 17 Mar 2018, 2:41 pm
Samayam Malayalam obsessive salman khan fan breaks into his apartment claims to be his wif
സല്‍മാന്‍ ഖാന്‍റെ ഭാര്യയാണെന്ന അവകാശവാദവുമായി യുവതി
തിരശ്ശീലയ്ക്കു പിന്നിലും മുന്നിലും വളരെ ക്ലിയര്‍ ആയ ജീവിതം നയിക്കുന്ന വ്യക്തിയാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. സല്‍മാന്‌റെ കാമുകിമാരായി ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുള്ളവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ഏറ്റവും അടുത്ത കാലത്ത് ഉയര്‍ന്ന് കേട്ട പേര് റോമേനിയന്‍ സുന്ദരിയും ഗായികയുമായ ലൂലിയ വാന്റ്വറുടേതാണ്.

എന്നാല്‍ നടന്‍റെ ഭാര്യയാണെന്ന് അവകാശവാദവുമായി എത്തിയിരിക്കുകയാണ് മുംബൈ സ്വദേശിയായ യുവതി. സല്‍മാന്‍ താമസിക്കുന്ന ബ്രാന്ദ്രയിലെ അപ്പാര്‍ട്ട്മെന്‍റില്‍ സെക്യുരിറ്റിയുടെ കണ്ണ് വെട്ടിച്ച് കടന്ന യുവതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

നടന്‍റെ കടുത്ത ഫാനാണ് ഇൗ യുവതിയെന്നാണ് പോലീസ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ സ്ഥലത്തില്ലായിരുന്നു. അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം റെയ്സ് 3 യുമായി ബന്ധപ്പെട്ട് ദുബായില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു താരം .

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്