ആപ്പ്ജില്ല

ജീവിതത്തിലെ പുതിയ കഥ! ഫഹീം ഇഷ്ടം പറഞ്ഞു! ഞാൻ പച്ചക്കൊടി കാണിച്ചു! ഇക്ക വിളിയൊന്നും ഫഹീമിന് താൽപര്യമില്ല! പ്രണയവിശേഷം പങ്കിട്ട് നൂറിൻ ഷെരീഫ്

എന്നും ഹാങ്ങൗട്ട് ചെയ്യുന്നവരാണ് നമ്മള്‍. മൈക്കിലൊന്നും പറയാനും മാത്രമൊന്നുമില്ല. ഇത്ര പെട്ടെന്ന് ഇവര്‍ എന്‍ഗേജ്ഡാവുമെന്ന് നമ്മളാരും കരുതിയില്ല. ഒരു ദിവസം വന്നാണ് എന്‍ഗേജ്‌മെ്ന്റാണെന്ന് പറഞ്ഞതെന്നായിരുന്നു അഹാന പറഞ്ഞത്. നൂറിനും ഹഫീമിനുമൊപ്പമുള്ള അഹാനയുടെ ഡാന്‍സ് വീഡിയോയും വൈറലായിരുന്നു.

Samayam Malayalam 24 Dec 2022, 8:26 am
അഡാര്‍ ലവിലൂടെയായി ശ്രദ്ധ നേടിയ നൂറിന്‍ ഷെരീഫ് വിവാഹിതയാവുകയാണ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് നൂറിനും സുഹൃത്തായ ഫഹീം സഫറും വിവാഹിതരാവുന്നത്. ജൂണ്‍, മധുരം തുടങ്ങിയ സിനിമകളിലൂടെയായി ഫഹീമും അഭിനയത്തില്‍ കഴിവ് തെളിയിച്ച താരമാണ്. നൂറിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍മീഡിയയിലൂടെ ഫഹീം പങ്കുവെച്ചിരുന്നു. അഹാന കൃഷ്ണ, രജിഷ വിജയന്‍ തുടങ്ങി ഇവരുടെ സുഹൃത്തുക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. നൂറിനും ഫഹീമും എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
Samayam Malayalam officialy engaged noorin shereef reveals her love story with fahim safar
ജീവിതത്തിലെ പുതിയ കഥ! ഫഹീം ഇഷ്ടം പറഞ്ഞു! ഞാൻ പച്ചക്കൊടി കാണിച്ചു! ഇക്ക വിളിയൊന്നും ഫഹീമിന് താൽപര്യമില്ല! പ്രണയവിശേഷം പങ്കിട്ട് നൂറിൻ ഷെരീഫ്


നൂറിനും ഫഹീമും

സുഹൃത്തുക്കളായി തുടങ്ങി പിന്നീട് സോള്‍മേറ്റായി മാറുകയായിരുന്നു ഞങ്ങള്‍. ജീവിതത്തിലെ പുതിയ കഥയാണിത്, ഞങ്ങളുടെ എന്‍ഗേജ്‌മെന്റ് എന്ന് പറഞ്ഞായിരുന്നു നൂറിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഇവര്‍ക്ക് സ്‌നേഹാശംസയുമായെത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറിയത്. എന്‍ഗേജ്‌മെന്റിന്റെ വീഡിയോയും വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അഹാന പറഞ്ഞത്

നൂറിന്റെയും ഫഹീമിന്റെയും അടുത്ത സുഹൃത്തുക്കളിലൊരാളായ അഹാനയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നും ഹാങ്ങൗട്ട് ചെയ്യുന്നവരാണ് നമ്മള്‍. മൈക്കിലൊന്നും പറയാനും മാത്രമൊന്നുമില്ല. ഇത്ര പെട്ടെന്ന് ഇവര്‍ എന്‍ഗേജ്ഡാവുമെന്ന് നമ്മളാരും കരുതിയില്ല. ഒരു ദിവസം വന്നാണ് എന്‍ഗേജ്‌മെ്ന്റാണെന്ന് പറഞ്ഞതെന്നായിരുന്നു അഹാന പറഞ്ഞത്. കല്യാണവും പെട്ടെന്ന് തന്നെ നടക്കെട്ട. നൂറിനെ താന്‍ ആദ്യമായി കണ്ടപ്പോള്‍ കൊള്ളാമെന്നായിരുന്നു തോന്നിയത്. എനിക്ക് ഈ കുട്ടി തന്നെ സെറ്റാവുമെന്നൊന്നും തോന്നിയില്ലെന്നായിരുന്നു ഫാഹിം പറഞ്ഞത്.

രജിഷയുടെ വാക്കുകള്‍

ഭയങ്കര സന്തോഷമുണ്ട്. ഫഹീമിനെ നാല് വര്‍ഷമായി അറിയാം. ഭയങ്കരമായി അങ്ങോട്ടും ഇങ്ങോട്ടും കോംപ്ലിമെന്റ് ചെയ്യുന്ന കപ്പിള്‍സാണ്. രണ്ടാള്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും നന്നായി അറിയാം. ഇവരൊന്നിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു രജിഷ വിജയന്‍ പറഞ്ഞത്. ഞങ്ങള്‍ രണ്ടാളുടേയും സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് സ്‌ക്രിപ്റ്റ് തയ്യാറാക്കാനുള്ള പ്ലാനുണ്ട്. അതിനൊപ്പമായാണ് വിവാഹമെന്നുമായിരുന്നു ഫഹീം പറഞ്ഞത്.

അതിഷ്ടമല്ല

ഫാഹിമിന് ഇക്ക എന്ന് വിളിക്കുന്നതൊന്നും ഇഷ്ടമല്ല. അവിചാരിതമായാണ് ഞാന്‍ ഹാഫിമിനെ പരിചയപ്പെട്ടതെന്നായിരുന്നു നൂറിന്‍ പറഞ്ഞത്. അഹാനയൊക്കെയായി ഞങ്ങളൊരു ഗ്യാങ്ങായിരുന്നു. ആദ്യം പ്രണയം പറഞ്ഞത് ഫഹീമായിരുന്നു. അടുത്ത സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയുമാണ് ഞങ്ങള്‍ എന്‍ഗേജ്‌മെന്റിന് വിളിച്ചത്. നൂറിന്‍ പെട്ടെന്ന് യെസ് പറഞ്ഞോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താ പറയുകയെന്നായിരുന്നു നൂറിന്‍ ചോദിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്