ആപ്പ്ജില്ല

ദിലീപ് ചിത്രത്തിലെ ആ കുസൃതിക്കുടുക്കയുടെ പുതുപുത്തൻ ലുക്ക് കണ്ടോ?

നിവേദിത ദളപതി വിജയ് നായകനായ അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിലൂടെ തമിഴകത്തും അരങ്ങേറ്റം കുറിച്ചിരുന്നു. വളരെ കുറച്ച് കാലം കൊണ്ട് നിവേദിത സ്വന്തമാക്കിയത് ഒരുപിടി അവാർഡുകളുമാണ്.

Samayam Malayalam 24 Jul 2020, 6:43 pm
മലയാള സിനിമാപ്രേക്ഷകരെ ചടുലമായ പ്രകടനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നിരവധി ബാലതാരങ്ങളാണ് നമുക്കു മുന്നിലുള്ളത്. അരുൺ, സനുഷ, സഹോദരൻ സനൂപ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനിഖ, നിവേദിത തുടങ്ങി ഒട്ടനവധി കുട്ടിത്താരങ്ങളാണ് മലയാളി മനസ്സുകളിൽ ചെറുപ്പം മുതൽക്കേ ഇടം പിടിച്ചിട്ടുള്ളത്. വർഷങ്ങൾക്കിപ്പുറം ഇവരൊക്കെ വലുതായ ശേഷവും ചിലരെങ്കിലും സിനിമകളിലൂട സജീവമായിരുന്നു. ചിലർ മാത്രമാണ് അങ്ങനെയല്ലാതെ പോയിട്ടുള്ളത്. അക്കൂട്ടത്തിൽ നിവേദിത വലുതായ ശേഷമുള്ള അധികം വിവരമൊന്നും പ്രേക്ഷകരിലേക്കെത്തിയിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിവേദിതയാണ്. പളുങ്ക്, ഭ്രമരം, കാണാകണ്മണി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നിവേദിത.
Samayam Malayalam ദിലീപ് ചിത്രത്തിലെ ആ കുസൃതിക്കുടുക്കയുടെ പുതുപുത്തൻ ലുക്ക് കണ്ടോ?


Also Read: എന്‍റെ പെൺകുട്ടികള്‍! മക്കളോടൊപ്പമുള്ള ചിത്രങ്ങളുമായി മധുബാല

നിവേദിത വിജയന്‍ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിവേദിത സജീവമാണ്. പുതിയ ഗെറ്റപ്പിലാണ് നടി ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമകളിൽ സജീവമല്ലെങ്കിലും നിരവധി പേർ പിന്തുടരുന്ന നടിമാരിലൊരാൾ കൂടിയാണ് കക്ഷി. ഇൻസ്റ്റാഗ്രാമിലും നിവേദിത വളരെ സജീവമാണ്. ചിത്രങ്ങളിലൂടെ ഇത് നമ്മുടെ പഴയ ബേബി നിവേദിത എന്ന് തിരിച്ചറിയാൻ പോലും സാധിക്കില്ല. മമ്മൂട്ടിയും മീര വാസുദേവനും മുഖ്യ കഥാപാത്രങ്ങളായി എത്തിയ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നിവേദിത മലയാള സിനിമയിലേക്ക് ബാലതാരമായി എത്തിയത്. 2006ലായിരുന്നു ചിത്രത്തിൻ്റെ റിലീസ്.

പിന്നീട് മലയാളത്തിലെ മുൻനിര താരങ്ങളായ ദിലീപ്, മോഹൻലാൽ, ജയറാം എന്നിവർ നായകന്മാരായ ചിത്രങ്ങളിൽ അഭിനയിച്ചു. മോസ് ആന്റ് ക്യാറ്റ്, കാണാ കണ്മണി, ഇന്നത്തെ ചിന്താവിഷയം, ഭ്രമരം തുടങ്ങിയ സിനിമകളിലെ നിവേദിയുടെ അഭിനയം ഏറെ പ്രശംസനീയമാണ്. അഭിനയിച്ചു. തമിഴകത്ത് വിജയ് നായകനായ ചിത്രം അഴകിയ തമിഴ് മകനിലൂടെ നിവേദിത തമിഴിലുമെത്തി. ഭ്രമരമാണ് നിവേദിത ഏറ്റവുമൊടുവില്‍ അഭിനയിച്ച ചിത്രം. 2009ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലായിരുന്നു നായകൻ. ഭൂമികയായിരുന്നു നായിക വേഷത്തിലെത്തിയത്.

Also Read: കങ്കണ നില്‍ക്കുന്നത് നെപ്പോട്ടിസത്തിന്റെ തൂണിലെന്ന് നഗ്മ

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിവേദിത അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരമടക്കം നിവേദിതയെ തേടിയെത്തിയിരുന്നു. കാണാകണ്മണി, ഭ്രമരം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് നിവേദിതയെ ഈ അവാർഡിന് അർഹയാക്കിയത്. നിവേദിതയുടെ സഹോദരിയും മലയാളത്തിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്. മോഹൻലാൽ ചിത്രമായ തന്മാത്രയില്‍ മോഹന്‍ലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ മകളായി എത്തിയത് നിരഞ്ജന വിജയനാണ്.

നിരഞ്ജന പിന്നീട് സോന്‍ പപ്പടി, ഔട്ട് ഓഫ് സിലബസ്, നരന്‍, യക്ഷകന്‍, 465, അരവിന്ദന്‍ പറയട്ടെ, പകരം എന്നീ ചിത്രങ്ങളിലും കിടിലൻ പ്രകടനം കാഴ്ച വെച്ച് കൈയ്യടി നേടിയിട്ടുണ്ട്. ഭ്രമരത്തിലെ അഭിനയം കണക്കാക്കി കേരള ഫിലിംസ് ക്രിട്ടിക്‌സ് പുരസ്‌കാരവും നിവേദിതയ്ക്ക് ലഭിച്ചിരുന്നു. നിവേദിത ആകെ അഭിനയിച്ചിട്ടുള്ളത് കേവലം ആറ് സിനിമകളില്‍ മാത്രമാണ്. ഇതിനോടകം വനിത, ഏഷ്യനെറ്റ്, സൂര്യ, മാതൃഭൂമി അടങ്ങുന്ന മാധ്യമരംഗത്തെ ഭീമന്മാരുടെ പുരസ്കാരങ്ങളും നിവദിത സ്വന്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്