ആപ്പ്ജില്ല

അനുശ്രീ ഇത്രത്തോളം സിമ്പിളാണ്; കണ്ടു പഠിക്കാൻ സംവിധായകൻ സുജിത്ത്

നടിയുടെ ഈ വലിയ സവിശേഷത കണ്ടു പഠിക്കാൻ പറയുകയാണ് സംവിധായകൻ സുജിത്ത്

Samayam Malayalam 24 Mar 2018, 12:32 pm
നടി അനുശ്രീയുടെ സിമ്പ്ലിസിറ്റി നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പല വേളകളിലും നാം അത് മനസിലാക്കിയിട്ടുമുണ്ട്. നടിയുടെ ഈ വലിയ സവിശേഷത കണ്ടു പഠിക്കാൻ പറയുകയാണ് സംവിധായകൻ സുജിത്ത്. അനുശ്രീയെ പ്രധാനകഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് ഒരുക്കുന്ന ചിത്രമായ ഓട്ടർഷയുടെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു സംഭവമാണ് വീഡിയോയിൽ പകര്‍ത്തി സുജിത്ത് പുറത്ത് വിട്ടിരിക്കുന്നത്. ജെയിംസ് ആന്‍ഡ് ആലിസ് എന്ന ചിത്രത്തിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ.
Samayam Malayalam Anu


ഷൂട്ടിങിനിടെ നടി അനുശ്രീ സഹതാരത്തെ സഹായിക്കുന്ന വീഡിയോ ആണ് സുജിത്ത് പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുന്നത്.
‘നമുക്ക് ഒപ്പമുള്ളവരെ സഹായിക്കാൻ ആകുന്നത് മികച്ചൊരു വ്യക്തിത്വത്തിന് ഉടമകളായവർക്കേ സാധിക്കൂ. ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഈ പെൺകുട്ടി തന്‍റെ സഹതാരത്തെ സഹായിക്കുന്നത് കാണുമ്പോൾ ഒരുപാട് ബഹുമാനം തോന്നുന്നു. എല്ലാവരും ഇതുപോലെ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അനുശ്രീയോട് എനിക്ക് ബഹുമാനം.’
സുജിത്ത് വാസുദേവ്

സംവിധായകൻ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചതാണ് ഇക്കാര്യം.


അനുശ്രീ ഓട്ടോ ഡ്രൈവറായി എത്തുന്ന ചിത്രത്തിനായി ഓട്ടോ ഓടിക്കാൻ പ്രത്യേക പരിശീലനവും നടി ആര്‍ജ്ജിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്