ആപ്പ്ജില്ല

ഷാരുഖിനെ എടുത്തുപൊക്കി മലയാളി പയ്യൻ താരമായി

ഷോയിൽ അതിഥിയായി എത്തിയ ബോളിവുഡിന്‍റെ കിങ് ഖാനെ വളരെ കൂളായിഎടുത്തുപൊക്കിയിരിക്കുകയാണ്.

TNN 2 Aug 2017, 1:52 pm
ഇന്ത്യന്‍ ഐഡോള്‍ എന്ന സംഗീത പരിപാടിയിലൂടെ താരമായി മാറിയ മലയാളി പയ്യൻ വൈഷ്ണവിനെ ആരും മറക്കാൻ ഇടയില്ല. സിടിവിയുടെ സരിഗമപ എന്ന റിയാലിറ്റി ഷോയിലും ആ നേട്ടമാവർത്തിച്ചിരിക്കുകയാണ് വൈഷ്ണവ്. തന്‍റെ മികവുറ്റ പ്രകടനത്തിലൂടെ വിധി കർത്താക്കളെയും കാണികളെയും ഞെട്ടിച്ച വൈഷ്ണവ് ഇവിടെ മറ്റൊരു തരത്തിൽ കൂടി ഞെട്ടിച്ചിരിക്കുകയാണ്. ഷോയിൽ അതിഥിയായി എത്തിയ ബോളിവുഡിന്‍റെ കിങ് ഖാനെ വളരെ കൂളായി എടുത്തുപൊക്കിയിരിക്കുകയാണ് വൈഷ്ണവ്.
Samayam Malayalam participant lifting up srk during reality show
ഷാരുഖിനെ എടുത്തുപൊക്കി മലയാളി പയ്യൻ താരമായി




'ജബ് ഹാരി മെറ്റ് സേജൾ' എന്ന പുതിയ ചിത്രത്തിന്‍റെ പ്രചരണപരിപാടിയുമായി ഷോയിൽ എത്തിയതായിരുന്നു ഷാരുഖ്. മത്സരാർഥികൾക്കൊപ്പം താരം ആടുകയും പാടുകയും ചെയ്തിരുന്നു. അതിനിടയിലാണ് വൈഷ്ണവ് താരത്തെ പൊക്കിയെടുത്തത്. സിനിമയിൽ പലതവണകളായി നായികമാരെ എടുത്തുപൊക്കിയിട്ടുള്ള താരം പെട്ടെന്നൊരു പയ്യൻ എടുത്തുപൊക്കിയപ്പോൾ ചിരിയടക്കാനും കഴിഞ്ഞില്ല. സരിഗമപ എന്ന സംഗീത പരിപാടിയുടെ സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ചിത്രങ്ങളാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്.

Participant lifting up SRK during reality show

SRK was swept off his feet during the show and literally. one of the participants lifting him up on the show.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്