ആപ്പ്ജില്ല

'അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി'യായ സന്തോഷം പങ്കുവെച്ച് പാർവതി!

തന്‍റെ അമ്മയെ പോലെ താനും മൂക്ക് കുത്തിയ വിശേഷം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റയിൽ ചിത്രങ്ങളും വീഡിയോയുമായി എത്തിയിരിക്കുകയാണ് പാര്‍വതി

Samayam Malayalam 6 Aug 2020, 3:25 pm
സിനിമയിലും ജീവിതത്തിലും സ്വന്തം നിലപാടുകള്‍ തുറന്നു പറഞ്ഞ് ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നടി പാർവതി തിരുവോത്ത്. സോഷ്യൽമീഡിയയിലും പാര്‍വതി സജീവമാണ് ഇപ്പോഴിതാ തന്‍റെ അമ്മയെ പോലെ താനും മൂക്കുകുത്തിയ ചിത്രവും വിഡിയോയുമായി എത്തിയിരിക്കുകയാണ്. അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി എന്ന് കുറിച്ചുകൊണ്ടാണ് പാര്‍വതി ഇത് ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam parvathy


Also Read: കട്ടത്താടി നീട്ടി വളര്‍ത്തി മോഹൻലാൽ; ക്വാറന്‍റൈൻ കഴിഞ്ഞ് താരം പോയതെങ്ങോട്ട്!

അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി എന്ന് കുറിച്ചുകൊണ്ട് അമ്മയുടെ ചിത്രവും താൻ മൂക്ക് കുത്തുന്ന വീഡിയോയുമടക്കം പാര്‍വതി പങ്കുവെച്ചിരിക്കുകയാണ്. ബിഗ്ബിഗ് തിങ്സ്, ഗേള്‍ വിത് ദി നോസ് പിൻ എന്നീ ഹാഷ് ടാഗുകളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കൊവിഡ് കാലത്ത് മൂക്കുകുത്തുമ്പോള്‍ എടുക്കേണ്ട മുൻ കരുതലിനെകുറിച്ചും നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിനെ കുറിച്ചും കുറിപ്പിൽ പാര്‍വതി ചേര്‍ത്തിട്ടുണ്ട്.
View this post on Instagram A post shared by Parvathy Thiruvothu (@par_vathy) on Aug 4, 2020 at 12:48pm PDT


Also Read: 15 വയസുള്ള അനിഖയെ പോലും! ഇത്തരക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്ന് നടി അഭിരാമി

ഇപ്പോഴാണോ മൂക്ക് കുത്തിയത്, നേരത്തെ മൂക്ക് കുത്തിയെന്ന് കരുതിയിരിക്കുകയായിരുന്നുവെന്നാണ് പാര്‍വതിയുടെ സിനിമാ സുഹൃത്തുക്കളടക്കം കമന്‍റ് ചെയ്തിരിക്കുന്നത്. ഗീതു മോഹൻദാസ്, നേഹ സക്സേന, നിഖില വിമൽ, മാളവിക മേനോൻ, പൂര്‍ണിമ, ദിവ്യ ഗോപിനാഥ് തുടങ്ങി നിരവധി പേര്‍ കമന്‍റുമായി എത്തിയിട്ടുണ്ട്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്