ആപ്പ്ജില്ല

പ്രസവ ശേഷമുള്ള വയറ് കുറയ്ക്കാന്‍ എനിക്ക് ഒരു ധൃതിയും ഇല്ല... ഈ വയര്‍ എനിക്കിപ്പോള്‍ അഭിമാനമാണെന്ന് പേളി മാണി

ഇതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ ഈ വയറില്‍ ആണ് നില വിശ്രമിയ്ക്കുന്നത്. ഇപ്പോള്‍ ഈ വയര്‍ അവള്‍ക്കേറെ ഇഷ്ടപ്പെട്ട തലയണയാണ് . വിശദമായി വായിക്കാം ചുവടെ

Samayam Malayalam 7 May 2021, 9:03 am

ഹൈലൈറ്റ്:

  • പേളിയുടെ ഇൻസ്റ്റാ കുറിപ്പ് വൈറൽ
  • വീഡിയോ പങ്കുവെച്ച് താരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Pearle Maaney
പ്രസവ ശേഷമുള്ള വയറ് കുറയ്ക്കാന്‍ എനിക്ക് ഒരു ധൃതിയും ഇല്ല... ഈ വയര്‍ എനിക്കിപ്പോള്‍ അഭിമാനമാണെന്ന് പേളി മാണി
ഗര്‍ഭിണിയായതു മുതല്‍ തന്റെ എല്ലാ കാര്യങ്ങളെ കുറിച്ചും ദിന ചര്യങ്ങളെ കുറിച്ചും ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം ആരാധകരുമായി പങ്കുവച്ച താര ദമ്പതിമാരാണ് ശ്രീനിഷും പേളി മാണിയും. ഇപ്പോള്‍ പ്രസവ ശേഷം കുഞ്ഞിന്റെ മനോഹര ചിത്രങ്ങളാണ് പേളി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. ഒപ്പം അമ്മയായതിന്റെ സന്തോഷവും ശ്രീനിഷിനോടുള്ള സ്‌നേഹവും പേളി പങ്കുവയ്ക്കുന്നു. പലപ്പോഴും പേളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പമുള്ള കുറിപ്പുകള്‍ വളരെ മനോഹരമാണ്. അത്രമേല്‍ ഹൃദയത്തില്‍ തൊടും വിധമാണ് പേളി എഴുതുന്നത്.
ഏറ്റവും ഒടുവില്‍ പ്രസവശേഷമുള്ള വയറിനെ കുറിച്ച് പേളി അതി മനോഹരമായി എഴുതിയിരിയ്ക്കുന്നു. ഈ വയര്‍ എനിക്കിപ്പോള്‍ അഭിമാനമാണെന്നും, പെട്ടന്നൊന്നും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ് പേളി മാണി പറയുന്നത്. പേളിയുടെ വാക്കിലൂടെ തുടര്‍ന്ന് വായിക്കാം.

Also Read: മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് ഫഹദ് ഫാസില്‍
''പ്രസവ ശേഷം 48 ദിവസം കഴിഞ്ഞു.. ഞാനൊരു റോക്‌സ്റ്റാര്‍ അമ്മയാണ്.. പ്രസവ ശേഷം ഇത്രപെട്ടന്ന് എങ്ങിനെയാണ് ഞാന്‍ വയറ് കുറച്ച് പഴയ ഷേപ്പില്‍ ആയത് എന്ന് നിങ്ങളില്‍ പലരും ചോദിച്ചു. പക്ഷെ ഇല്ല. ഞാന്‍ വയര്‍ ബാന്റ് ധരിച്ചതാണ്. നിലവില്‍ എന്റെ വയര്‍ ഇങ്ങനെയാണ് ഉള്ളത് (പോസ്റ്റ് ചെയ്തിരിയ്ക്കുന്ന വീഡിയോ).. ഇതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിയ്ക്കുന്നത് ഈ വയറില്‍ ആണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയണയാണ് ഇപ്പോള്‍ ഈ വയര്‍.

നിലവില്‍ ഞാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. ധാരാളം വെള്ളം കുടിയ്ക്കുന്നു... ഹലോ.. ഇങ്ങനെയെല്ലാം പറഞ്ഞാലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ എനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് ആവശ്യം വിശ്രമമാണ്. ഇപ്പോള്‍ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.

Also Read:
വാപ്പച്ചിയ്ക്കും ഉമ്മച്ചിയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് മകന്‍ ദുല്‍ഖര്‍
സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. ശരീരം നിങ്ങള്‍ക്ക് നല്‍കിയ എല്ലാ കാര്യങ്ങളിലും നന്ദിയുള്ളവരായിരിയ്ക്കുക. ധാരാളം സമയം എടുത്തോളൂ.. നിങ്ങളൊരു ഓട്ട പന്തയത്തിലല്ല ഉള്ളത്. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിയ്ക്കുകയാണ്. എല്ലാ ശരീരവും വ്യത്യസ്തവും ഭംഗിയുള്ളതുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എല്ലാവര്‍ക്കും ഞാന്‍ എന്റെ സ്‌നേഹം നല്‍കുന്നു. നിങ്ങളുടെ അകവും പുറവും മനോഹരമാണ്. എങ്ങിനെയാണോ നിങ്ങളുടെ ശരീരമുള്ളത് അത് പോലെ തന്നെ കാണുക.'' പേളി എഴുതി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്