പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി-റാം ചിത്രം പേരന്പ് തീയേറ്ററുകളില്‍ കയ്യടി നേടി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലായിടത്തു നിന്നും ലഭിച്ചു വരുന്നത്. പ്രേക്ഷക നിരൂപക പ്രശംസ നേടുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് എല്ലായിടത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് അമുദവനും മകളും വിസ്മയം തീര്‍ക്കുകയാണെന്ന് ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നു. അതിനിടെയാണ് പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് യുവനടനായ സണ്ണി വെയ്നും രംഗത്തെത്തിയത്.
ചിത്രം കണ്ട ശേഷം സണ്ണി വെയ്ൻ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു. പേരൻപ് കണ്ടു. മനുഷ്യത്വത്തിൻ്റെ അതിജീവനമാണ് പേരൻപ്. മമ്മുക്കക്ക് ഒരു നൂറുഉമ്മകൾ അൻപോടെ ഫാൻ ബോയ്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരിക അവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനായ അമുദവനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഡ്രൈവറായ അച്ഛൻ്റെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്.