ആപ്പ്ജില്ല

പൂക്കള്‍ക്കിടയിലെ സ്വപ്നസുന്ദരി; വെെറലായി സാനിയയുടെ ഫോട്ടോഷൂട്ട്

മലയാളത്തിന്‍റെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ. സിനിമകളിലെന്ന പോലെ തന്നെ മോഡലിങ്ങിലും സാനിയ താരമാണ്. സാനിയയുടെ മിക്ക ഫോട്ടോഷൂട്ടുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സാനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വെെറലാവുകയാണ്.

Samayam Malayalam 30 Jan 2020, 3:57 pm
മലയാളത്തിന്‍റെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ. സിനിമകളിലെന്ന പോലെ തന്നെ മോഡലിങ്ങിലും സാനിയ താരമാണ്. സാനിയയുടെ മിക്ക ഫോട്ടോഷൂട്ടുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സാനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വെെറലാവുകയാണ്.
Samayam Malayalam photos from the latest photoshoot of saniya iyappan goes viral
പൂക്കള്‍ക്കിടയിലെ സ്വപ്നസുന്ദരി; വെെറലായി സാനിയയുടെ ഫോട്ടോഷൂട്ട്


മനം മയക്കുന്നു

സാംസണ്‍ ലേയുമൊത്തുള്ള സാനിയയുടെ ചിത്രങ്ങളാണ് വെെറലാകുന്നത്. പൂക്കല്‍ക്കു പിന്നില്‍ നില്‍കുന്ന ഇരുവരുടേയും ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ആരുടേയും മനം മയക്കുന്ന ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്.

​അവേക്കനിങ്

അവേക്കനിങ് എന്ന സങ്കല്‍പ്പത്തെ ആസ്പദമാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ജിക്സണ്‍ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നിര്‍ത്തെന്ന് ഷോണ്‍ റോമി

ചിത്രത്തിന് ആരാധകരില്‍ നിന്നുമാത്രമല്ല താരങ്ങളില്‍ നിന്നും കമന്‍റുകള്‍ ലഭിക്കുന്നത്. ഓ മെെ ഗോഡ് നിര്‍ത്തെന്നാണ് നടിയും മോഡലുമായ ഷോണ്‍ റോമി കമന്‍റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രം ഇതിനോടകം ലെെക്ക് ചെയ്തിരിക്കുന്നത്.

വെെറലാകുന്ന സാനിയ

കഴിഞ്ഞ ദിവസം സാനിയയുടെ മറ്റൊരു ഫോട്ടോഷൂട്ടും വെെറലായിരുന്നു. രാമ്യു കാര്യാട്ട് അവാര്‍ഡ് ഷോയ്ക്കെത്തിയ സാനിയയുടെ ചിത്രമായിരുന്നു വെെറലായത്. ലെഹന്‍ഗ അണിഞ്ഞായിരുന്നു സാനിയ എത്തിയത്.

ഭാവി നായിക

ബാല തരമായി തുടങ്ങി നായികയായി മാറിയ സാനിയ ഇന്ന് മലയാളത്തിന്റെ ഭാവി താരമായി മാറിയിരിക്കുകയാണ്. ക്വീന്‍ ആയിരുന്നു ആദ്യമായി നായികയായെത്തിയ ചിത്രം. ലൂസിഫറില്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കുമൊപ്പം അഭിനയിച്ചു. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്