ആപ്പ്ജില്ല

ടൊവീനോയുടെ ചിത്രത്തിനായി തല മുണ്ഡനം ചെയ്ത് പിയ

പിയ ബാജ്‌പേയ് വെറുമൊരു ഗ്ലാമര്‍ താരം മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണിപ്പോൾ

TNN 6 Sept 2017, 1:24 pm
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പലതും ചെയ്യുന്ന നായകന്മാരുണ്ട്. ചില നായികമാരും ഇത്തരത്തിലുണ്ട്. പക്ഷെ പിയ ബാജ്‌പേയ് വെറുമൊരു ഗ്ലാമര്‍ താരം മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണിപ്പോൾ. ടൊവീനോയുടെ പുതിയ തമിഴ് ചിത്രത്തിനായി പിയ ബാജ്‌പേയ് മുടി വെട്ടുകയല്ല, കഥാപാത്രത്തിന് വേണ്ടി തല മുണ്ഡനം ചെയ്തിരിക്കുകയുമാണ്. .
Samayam Malayalam piya bajpais new look in tovinos film
ടൊവീനോയുടെ ചിത്രത്തിനായി തല മുണ്ഡനം ചെയ്ത് പിയ


മലയാളത്തിലും തമിഴുലുമായി ഒരുക്കുന്ന അഭിയും ഞാനും എന്ന ചിത്രത്തിന് വേണ്ടിയാണ് പിയ ബാജ്‌പേയ് തല മുണ്ഡനം ചെയ്തത്. നല്ല ചുരുണ്ടു കിടക്കുന്ന മുടി ഒരു മടിയുമില്ലാതെ പിയ വെട്ടി. കഥാപാത്രത്തിന് ഇത് ആവശ്യമാണോ എന്ന് എനിക്കൊട്ടും സംശയമുണ്ടായിരുന്നില്ല എന്ന് പിയ പറയുന്നു. കഥ അത് ആവശ്യപ്പെടുന്നുണ്ട്. മികച്ച അഭിനേതാക്കള്‍ കാഴ്ചയിലല്ല പ്രകടനത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നാണ് പിയയുടെ വിശ്വാസം. ഛായാഗ്രാഹക കൂടെയായ ബി ആര്‍ വിജയലക്ഷ്മിയാണ് അഭിയും അനുവും എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

piya bajpais new look

piya bajpais new look in tovinos film abi and anu.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്