ആപ്പ്ജില്ല

പോലീസ് വലഞ്ഞു, സേലത്തെത്തിയ കീർത്തിയെ മടക്കി അയച്ചു

കീർത്തിക്കും വലിയൊരു ആരാധകനിര ഉണ്ടെന്ന് വെളിവാക്കുന്നതാണ് സേലത്തെ ഈ സംഭവം.

TNN 18 Apr 2017, 1:18 pm
സിനിമാതാരങ്ങളെ വലിയ ആരാധനയോടെ നോക്കികാണുന്നവരാണ് തമിഴ് നാട്ടിലെ ജനങ്ങൾ.ചിലപ്പോഴോക്കെ ഇവരുടെ ആരാധന ഭ്രാന്തമാകാറുണ്ട്. അത്തരത്തിലൊന്നാണ് താരങ്ങളെ ദൈവതുല്യം കണ്ട് ഇവർക്കായി അമ്പലങ്ങൾ പണിയുന്നത്. അപ്പോൾ പിന്നെ അങ്ങേയറ്റം ആരാധിക്കുന്ന ഒരു താരത്തെ നേരിട്ട് കണ്ടാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. ഇപ്പോൾ തമിഴകത്തെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. കീർത്തിക്കും വലിയൊരു ആരാധകനിര ഉണ്ടെന്ന് വെളിവാക്കുന്നതാണ് സേലത്തെ ഈ സംഭവം.
Samayam Malayalam police lathi charge keerthi sureshs fans
പോലീസ് വലഞ്ഞു, സേലത്തെത്തിയ കീർത്തിയെ മടക്കി അയച്ചു


സേലം ഓമല്ലറൂർ റോഡിലുള്ള എവിആർ സ്വർണ മഹൽ ജ്വല്ലറി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു താരം. കീർത്തിയെ കാണാൻ വൻ ജനാവലി തന്നെ എത്തിയിരുന്നു. പോലീസിന് നിയന്ത്രിക്കാൻ പറ്റാത്തവിധം ജനങ്ങളായിരുന്നു ജ്വല്ലറി മുൻപായി തടിച്ചുകൂടിയത്. തുടക്കത്തിൽ വടം വലിച്ചുകെട്ടി ജനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഉന്തുംതള്ളും കാരണം ശ്രമം വിഫലമായി. ജനങ്ങളുടെ തള്ളിക്കയറ്റത്തിൽ ട്രാഫിക് ബ്ലോക്കും അനുഭവപ്പെട്ടു. ഇതോടെ പോലീസിന് ലാത്തി വീശുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല.

ലാത്തിവീശലിലും ആളുകളെ ഒഴിപ്പിക്കാൻ പോലീസ് പ്രയാസപ്പെട്ടു. കീർത്തിക്കൊപ്പം ഫോട്ടോ എടുക്കാനുമായി ആളുകൾ തിരക്കുകൂട്ടുകയായിരുന്നു. അതിനിടെ ലാത്തിവീശലൊന്നും അവർക്കൊരു പ്രശ്നമായിരുന്നില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആകില്ലെന്നായപ്പോൾ പോലീസ് എത്തി കീർത്തിയെ മടക്കി അയക്കുകയായിരുന്നു. നടി സ്ഥലം വിട്ടതോടെയാണ് പരിസരമൊന്ന് ശാന്തമായത്.

Police lathi-charge Keerthi Suresh’s fans

Salem City Police resorted to lathi-charge to control the crowd gathered at a function attended by popular film actress Keerthi Suresh

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്