ആപ്പ്ജില്ല

'ദിലീപ് ഷോ'യിൽ പോയവരുടെ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസില്‍ പോലീസ് അന്വേഷണം കൂടുതൽ പേരിലേക്ക്

TNN 27 Jul 2017, 1:52 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അന്വേഷണം കൂടുതൽ പേരിലേക്ക്. ദിലീപ് അടുത്തിടെ പങ്കെടുത്ത അമേരിക്കന്‍ ഷോയില്‍ ഉണ്ടായിരുന്ന 26 നടീനടന്മാരുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചതായാണ് വിവരം. ദിലീപിനൊപ്പം അമേരിക്കന്‍ ഷോയിലുണ്ടായിരുന്ന ഗായികയും നടിയുമായ റിമി ടോമിയെ പോലീസ് ഫോണിലൂടെ ചോദ്യം ചെയ്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ഇന്ന് അമേരിക്കന്‍ ഷോയിലുണ്ടായിരുന്ന മറ്റുള്ളവരെയും ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നത്.
Samayam Malayalam police to interrogate artists who went for dileep show
'ദിലീപ് ഷോ'യിൽ പോയവരുടെ മൊഴിയെടുക്കും


വിവാഹശേഷം ദിലീപും കാവ്യാ മാധവനും ആദ്യമായി ഒരുമിച്ച പങ്കെടുത്ത സ്റ്റേജ് ഷോ കൂടിയായിരുന്നു അമേരിക്കയിലേത്. സിനിമാമേഖലയിലെ തന്നെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. ഇതിന്റെ ഭാഗമായാണ് അമേരിക്കന്‍ ഷോയില്‍ പങ്കെടുത്തവരുടെ മുഴുവന്‍ മൊഴിയെടുക്കുന്നത്. ദിലീപ് നയിച്ചു ദിലീപാണ് അമേരിക്കയില്‍ പോയ സംഘത്തെ നയിച്ചത്. ദിലീപ്, കാവ്യ എന്നിവരെക്കൂടാതെ ഇരുവരുടെയും അടുത്ത സുഹൃത്തായ റിമി ടോമി, യുവനടി നമിത പ്രമോദ്, നാദിര്‍ഷാ, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുബി സുരേഷ് കൊല്ലം സുധി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ആകെ 26 കലാകാരന്‍മാരാണ് ഷോയുടെ ഭാഗമായത്. ഒരു മാസം നീണ്ടുനിന്നു ദിലീപിന്റെ അമേരിക്കന്‍ ഷോ. അമേരിക്കയിലും കാനഡയിലുമടക്കം 15 വേദികളില്‍ ദിലീപും സംഘവും പരിപാടികള്‍ അവതരിപ്പിച്ചു. പലരെയും ചോദ്യം ചെയ്തു അന്ന് അമേരിക്കന്‍ ഷോയിലുണ്ടായിരുന്ന കാവ്യ, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ, കോമഡി താരം ധര്‍ജമന്‍ എന്നിവരെ പോലീസ് മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇനി മറ്റുള്ളവരെക്കൂടി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

police to interrogate artists

police to interrogate artists who went for dileep show in USA.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്