ആപ്പ്ജില്ല

ബോളിവുഡ് താരങ്ങള്‍ക്കൊപ്പം റെഡ് കാര്‍പെറ്റില്‍ നടന്ന് ഇന്ദ്രജിത്തിന്റെ മകള്‍; ജ്യോതികയെ പോലെ സുന്ദരി എന്ന് കമന്റുകള്‍

സുകുമാരന്റെ കുടുംബം സിനിമയ്ക്ക് വേണ്ടിയുള്ളതാണ്. പാരമ്പര്യം പിന്‍തുടര്‍ന്ന് മക്കള്‍ സിനിമയില്‍ എത്തി. പിന്നാലെ ഇതാ കൊച്ചു മക്കളും. ഇന്ദ്രജിത്ത് സുകുമാരന്റെ മൂത്തമകള്‍ സിനിമാ പിന്നണി ഗാന രംഗത്ത് ആണ് ശോഭ തെളിയിക്കുന്നത്. ഇളയവള്‍ അഭിനയത്തിലും

Authored byഅശ്വിനി പി | Samayam Malayalam 7 Jun 2023, 8:03 am
ഇതിപ്പോള്‍ മക്കള്‍ മാഹാത്മ്യം ആണെന്ന് തോന്നുന്നു. താരപുത്രിമാരുടെയും പുത്രന്മാരുടെയും കാലമാണ്. അക്കൂട്ടത്തിലേക്ക് ഇതാ പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും അഭിമാനം ഉയര്‍ത്തി പിടിച്ച് മകള്‍ നക്ഷത്ര ഇന്ദ്രജിത്തും. ആദ്യമായി മകള്‍ റെഡ് കാര്‍പെറ്റിലൂടെ നടക്കുന്ന സന്തോഷം പങ്കുവച്ചാണ് പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുന്നത്.
Samayam Malayalam poornima shares her happiness about daughter nakshathra
ബോളിവുഡ് താരങ്ങള്‍ക്കൊപ്പം റെഡ് കാര്‍പെറ്റില്‍ നടന്ന് ഇന്ദ്രജിത്തിന്റെ മകള്‍; ജ്യോതികയെ പോലെ സുന്ദരി എന്ന് കമന്റുകള്‍


റെഡ് കാര്‍പെറ്റില്‍ നക്ഷത്ര

ലാവന്റര്‍ കളര്‍ നിറത്തിലുള്ള ഡ്രസ്സില്‍ ഒരു ബോളിവുഡ് നടിമാരുടെ സ്‌റ്റൈലില്‍ ആണ് നക്ഷത്ര റെഡ് കാര്‍പെറ്റിലൂടെ നടന്നുവരുന്നത്. ആ ചിരിയും നടത്തവും എന്തൊരു ആകര്‍ഷണമാണ് എന്ന് ആരാധകര്‍ കമന്റ് എഴുതുന്നു. ലാലണ്ണാസ് സോഗ് എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് ഗില്‍ഡ് നോമിനി ആയിട്ടാണ് പുരസ്‌കാര നിശയില്‍ നക്ഷത്ര എത്തുന്നത്.

താരപുത്രിയുടെ ലുക്ക്

നക്ഷത്രയുടെ ഡ്രസ്സിങിനെ കുറിച്ചും, ചിരിയെ കുറിച്ചും, സൗന്ദര്യത്തെ കുറിച്ചും, മുഖഛായയെ കുറിച്ചും എല്ലാം പറഞ്ഞുകൊണ്ടും താരപുത്രിയെ ആശംസിച്ചും ഒരുപാട് കമന്റുകളാണ് പൂര്‍ണിമ പങ്കുവച്ച വീഡിയോയ്ക്ക് താഴെ വരുന്നത്. നടി ജ്യോതികയുടെ മുഖ ഛായയുണ്ടെന്ന് ചിലര്‍ പറയുന്നു. പൂര്‍ണിമയുടെ അമ്മയുടെ ചിരിയാണെന്നാണ് ഓരാളുടെ കമന്റ്. അമ്മയെ പോലെ സുന്ദരി, അച്ഛമ്മയുടെ കൊച്ചുമോള്‍, സിനിമയില്‍ വലിയ ഭാവി ആശംസിയ്ക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.

മോഹന്‍ലാലിനെതിരെ സെെബർ ആക്രമണം

ബോളിവുഡ് താരങ്ങള്‍ക്കൊപ്പം

ഫിലിം ക്രിട്ടിക്‌സ് ഗിള്‍ഡിന്റെ സോഷ്യല്‍ മീഡിയ പേജില്‍ അവാര്‍ഡ് ഷോയ്ക്ക് താരങ്ങള്‍ റെഡ് കാര്‍പെറ്റില്‍ എത്തുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പമാണ് നക്ഷത്രയും റെഡ് കാര്‍പെറ്റില്‍ നടക്കുന്നത്. നക്ഷത്രയ്ക്ക് ഒപ്പം ഷോയില്‍ പൂര്‍ണിമയും പങ്കെടുക്കുന്നുണ്ട്

നക്ഷത്ര അഭിനയത്തിലേക്ക് തന്നെ

ഇന്ദ്രജിത്തിന്റെ രണ്ട് മക്കളും ഇതിനോടകം സിനിമയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചതാണ്. പ്രാര്‍ത്ഥന ഇന്ദ്രജിത്ത് പാട്ടിന്റെ ലോകത്ത് ആണെങ്കില്‍ നക്ഷത്ര അഭിനയത്തിലാണ്. ടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം പിന്നീടി പോപ്പി എന്ന സിനിമയിലും നക്ഷത്ര അഭിനയിച്ചിട്ടുണ്ട്.

പൂർണിമ പങ്കുവച്ച വീഡിയോ

View this post on Instagram A post shared by Ƥσσяиιмα Indrajith (@poornimaindrajith)
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്