മണ്ടത്തരത്തിന് മാപ്പുപറയണമെന്ന് മോദിയോട് പ്രകാശ് രാജ്

ഈ കാലത്തിലെ ഏറ്റവും വലിയ മണ്ടത്തരമായ നോട്ട് നിരോധത്തിന് മാപ്പ് പറയാന്‍ മോദി തയാറാണോയെന്ന്

TNN 8 Nov 2017, 11:12 pm
നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രധാനമനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച്‌ നടന്‍ പ്രകാശ് രാജ്. ഈ കാലത്തിലെ ഏറ്റവും വലിയ മണ്ടത്തരമായ നോട്ട് നിരോധത്തിന് മാപ്പ് പറയാന്‍ മോദി തയാറാണോയെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലാണ് പ്രകാശ് രാജ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ് ടാഗോടേയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.
Samayam Malayalam
മണ്ടത്തരത്തിന് മാപ്പുപറയണമെന്ന് മോദിയോട് പ്രകാശ് രാജ്


പണക്കാര്‍ക്ക് അവരുടെ അസാധു നോട്ടുകള്‍ പുതിയ നോട്ടുകളാക്കാന്‍ പല വഴികളുമുണ്ടായിരുന്നു. എന്നാല്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും മറ്റു പാവങ്ങളും നിസഹായരായിരുന്നു. നടപ്പാക്കിയ ഏറ്റവും വലിയ മണ്ടത്തരത്തിന് മാപ്പ് പറയാന്‍ താങ്കള്‍ തയാറുണ്ടോ? പ്രകാശ് രാജ് ചോദിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്Open App