ആപ്പ്ജില്ല

ഒരുപാട് ജീവിതങ്ങൾക്ക് തണലും കുളിരുമാണ് ശ്രീരാമേട്ടൻ: വല്യ ഒരു ശ്രീരാമൻ ഒരു വെറും സാധാരണ മനുഷ്യനായി! പ്രമോദ് രാമന്റെ വാക്കുകൾ!

ഒരുപാട് ജീവിതങ്ങൾക്ക് തണലും കുളിരുമാണ് ശ്രീരാമേട്ടൻ. ഹൃദയം കൊണ്ട് മനുഷ്യരെ അറിയുന്ന മനുഷ്യൻ. അനേകം പേരുടെ വീടാണ് വി.കെ.ശ്രീരാമനെന്നും പ്രമോദ് രാമൻ പറയുന്നു.

Samayam Malayalam 26 Jun 2021, 1:43 pm
നടൻ വികെ ശ്രീ രാമനും മാധ്യമപ്രവർത്തകൻ പ്രമോദ് രാമനും പ്രേക്ഷകർക്ക് ഏറെ പരിചിതങ്ങളായ മുഖങ്ങൾ ആണ്. രണ്ടുപേരും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. അഭിനയരംഗത്തുനിന്നും വിട്ടുനിൽക്കുന്ന ശ്രീരാമനെ കുറിച്ച് പ്രമോദ് രാമൻ പങ്കിട്ട ചില വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.
Samayam Malayalam vk sreearaman



ALSO READ: മോനെ എന്റെ അച്ഛൻ എനിക്ക് തന്ന ചില കാര്യങ്ങളുണ്ട്; അതിൽ പ്രധാനം സ്വയം ജീവിക്കാൻ കഴിവില്ലെങ്കിൽ കൂടെ കൂട്ടരുതെന്നാണ്; അനൂപിന്റെ മറുപടി!

'ശ്രീരാമേട്ടന്റെ ചെറുവത്താനിയിലെ വീട്ടുമുറ്റത്ത് ഒരു വലിയ മരമുണ്ട്. ഇത്തി ആണത്രേ അത്. ഭൂമിക്കടിയിൽ ജീവാംശങ്ങൾ അന്വേഷിച്ചു നടക്കുന്ന വേരുപടലവും മലകയറും പോലെ ആകാശത്തേക്ക് കയറി പന്തൽ വിരിക്കുന്ന തലപ്പുകളുമുള്ള ഒരു തണൽ വൃക്ഷം. ശ്രീരാമേട്ടനും ആ ഇത്തിമരവും ഇരട്ടപെറ്റതാണെന്ന് തോന്നി', എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ വാക്കുകൾ ആണ് ആരാധകർക്ക് പുതിയ അറിവ് കൂടി സമ്മാനിക്കുന്നത്.


പ്രമോദ് രാമന്റെ വാക്കുകൾ!


ശ്രീരാമേട്ടന്റെ ചെറുവത്താനിയിലെ വീട്ടുമുറ്റത്ത് ഒരു വലിയ മരമുണ്ട്. ഇത്തി ആണത്രേ അത്. ഭൂമിക്കടിയിൽ ജീവാംശങ്ങൾ അന്വേഷിച്ചു നടക്കുന്ന വേരുപടലവും മലകയറും പോലെ ആകാശത്തേക്ക് കയറി പന്തൽ വിരിക്കുന്ന തലപ്പുകളുമുള്ള ഒരു തണൽ വൃക്ഷം. ശ്രീരാമേട്ടനും ആ ഇത്തിമരവും ഇരട്ടപെറ്റതാണെന്ന് തോന്നി.

ALSO READ:വിവാഹം പറഞ്ഞില്ലെന്ന പരാതി പല ബന്ധുക്കളും പറയുന്നുണ്ട്; അതിന്റെ തുടർച്ച തന്നെയാണിതും; വിശേഷങ്ങൾ പങ്കുവച്ച് ശ്രുതി രജനികാന്ത്!


അവഗണിക്കപ്പെട്ടവർ, നിസ്വർ, വഴിയിൽ പെട്ടുപോയവർ, ഗതിയില്ലാത്തവർ എന്നിങ്ങനെ അവർക്കെല്ലാം ഏതു നേരത്തും വന്നൊരു പായ നിവർത്തിയിട്ട് കിടന്നുറങ്ങാൻ ഒരിടം അദ്ദേഹത്തിന്റെ മനസിൽ ഉണ്ട്. അദ്ദേഹത്തിലെ നടൻ സ്‌ക്രീനിൽ ജീവിച്ചു മരിച്ചു. എഴുത്തുകാരൻ താളുകളിൽ അനശ്വരനായി. പക്ഷെ ഇതൊന്നും അല്ലാത്ത, അല്ലെങ്കിൽ ഇതേക്കാളൊക്കെ വല്യ ഒരു ശ്രീരാമൻ ഒരു വെറും സാധാരണ മനുഷ്യനായി, പറഞ്ഞുതീരാത്ത മനുഷ്യഗാഥകൾ ഉരുവിട്ട് ചെറുവത്താനിയിലെ ഇത്തിമരത്തണലിൽ ഇത്തിരി കാറ്റും കൊണ്ട് ഇരിപ്പുണ്ട്.


സൗഹൃദങ്ങളാണ് ഈ തണൽ വൃക്ഷത്തിന്റെ ചില്ലകൾ. ജീവൽസ്നേഹത്തിന്റെ രക്തമോടുന്ന നാഡീവ്യൂഹങ്ങൾ ഈ ചില്ലകളെ തമ്മിലിണക്കുന്നു. പേരെടുത്തു പറയാൻ തുടങ്ങിയാൽ തീരില്ല. സുഹൃത്തുക്കൾ സൃഷ്ടിക്കുന്ന പ്രസന്നത ശ്രീരാമേട്ടന്റെ ദിനങ്ങളെ എത്രമാത്രം സുരഭിലമാക്കുന്നുണ്ടാകും! ആ സൗരഭ്യത്തിന്റെ മറുസമ്മാനമാണ് ഞാറ്റുവേല എന്ന വാട്സ്ആപ് കൂട്ടായ്മയിൽ ഞാൻ ഉൾപ്പെടെ അനുഭവിക്കുന്നത്.

ഇന്ന് ജയയും ഞാനും അദ്ദേഹത്തെയും ഗീതേച്ചിയേയും സന്ദർശിച്ചു. പ്രിയർ റഫീക്ക് അഹമ്മദ്, അഷ്റഫ് പെങ്ങാട്ടയിൽ, ഫാദർ പത്രോസ്, ഫാദർ ബെഞ്ചമിൻ എന്നിവരും സന്ധിച്ചു. അതീവ രുചികരമായ ഉച്ചയൂണ്. സുന്ദരമായ ഒരു ദിനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്