ആപ്പ്ജില്ല

പുത്തൻ ഹെയർ സ്റ്റൈലിൽ മിന്നി പ്രാർത്ഥന ഇന്ദ്രജിത്ത്, ഇൻസ്റ്റാഗ്രാമിൽ വൈറലായി വീഡിയോ!

പ്രാർത്ഥന ഇന്ദ്രജിത്തിൻ്റെ പുതുപുത്തൻ ഹെയർ സ്റ്റൈലാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്

Samayam Malayalam 28 Oct 2020, 3:52 pm
മലയാളികളുടെ ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് പൂർണിമ ഇന്ദ്രജിത്തും ഇന്ദ്രജിത്തും. സിനിമകളിൽ രണ്ടു പേരും വളരെ സജീവമാണി ഇപ്പോൾ. സോഷ്യൽ മീഡിയയിലെയും നിറസാന്നിധ്യമാണ് പൂർണിമ. മക്കളായ പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തുമൊക്കെ ഇൻസ്റ്റാഗ്രാമിലെ സെലിബ്രിറ്റികളുമാണ്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഫാഷനിലും ഹെയർ സ്റ്റെലിങ്ങിലും ഡ്രസ്സിങ്ങിലുമെല്ലാം ഒരുപാട് പരീക്ഷണങ്ങളും നടത്താറുണ്ട് പ്രാർത്ഥന. ഇപ്പോഴിതാ പ്രാർത്ഥനയുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.
Samayam Malayalam prarthana indrajiths stunning new look by her new hair color video goes viral on instagram
പുത്തൻ ഹെയർ സ്റ്റൈലിൽ മിന്നി പ്രാർത്ഥന ഇന്ദ്രജിത്ത്, ഇൻസ്റ്റാഗ്രാമിൽ വൈറലായി വീഡിയോ!

Also Read: പുത്തന്‍ ലുക്കില്‍ സാനിയ ഇയ്യപ്പന്‍; കേരളത്തിന്റെ ബില്ലി ഐലിഷ് എന്ന് ആരാധകര്‍!



മുടിയിൽ പുതിയ നിറം

തൻ്റെ മുടിയിൽ പുതിയ നിറം പരീക്ഷിച്ചിരിക്കുകയാണ് പ്രാർത്ഥന ഇപ്പോൾ. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെയാണ് തൻ്റെ പുതിയ ലുക്ക് പ്രാർത്ഥന ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ചുവന്ന മുടിക്ക് വിട

നേരത്തേ പ്രാർത്ഥന തൻ്റെ മുടിയ്ക്ക് ചുവന്ന നിറം നൽകിയപ്പോഴും ആരാധകരുമായി ഉടൻ തന്നെ അത് പങ്കുവെക്കുകയും ഇൻസ്റ്റാഗ്രാം അടക്കമുള്ള ഇടങ്ങളിൽ ചിത്രങ്ങൾ പൊടുന്നനെ വൈറലായി മാറുകയും ചെയ്തിരുന്നു.

പുത്തൻ ലുക്ക്

മുടിയ്ക്ക് നീല നിറം നൽകിയാണ് പ്രാർത്ഥന തൻ്റെ ലുക്ക് മാറ്റിയിരിക്കുന്നത്. ഹെയർ കട്ടും താരം ചെയ്തിട്ടുണ്ട്. കിടിലന്‍ ലുക്കിലാണ് പ്രാർത്ഥന എത്തിയിരിക്കുന്നത്. കമൻ്റുകളുമായി താരങ്ങളും ആരാധകരുമൊക്കെ എത്തിക്കഴിഞ്ഞു.

സാനിയയ്ക്ക് പിന്നാലെ

മുൻപ് നടി സാനിയ ഇയ്യപ്പനും ഇതിന് സമാനമായ നിറം മുടിയിൽ ചെയ്ത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. മുടിയിൽ പച്ചയും നീലയും നിറം നൽകിയാണ് സാനിയ ലുക്ക് മാറ്റിയത്. അതിന് പിന്നാലെയാണ് പ്രാർത്ഥനയും പുതിയ ലുക്ക് സ്വീകരിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്