ആപ്പ്ജില്ല

അവര്‍ അവളെ ബലാത്സംഗം ചെയ്തു കൊന്നു- പ്രത്യുഷയുടെ അമ്മ

തെന്നിന്ത്യന്‍ നടി പ്രത്യുഷയുടെ മരണം വീണ്ടും വിവാദമാകുന്നു

TNN 4 Nov 2017, 10:04 pm
തെന്നിന്ത്യന്‍ നടി പ്രത്യുഷയുടെ മരണം വീണ്ടും വിവാദമാകുന്നു. നടിയുടെ അമ്മ സരോജിനി ദേവിയാണ് പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല എന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും, പ്രത്യുഷയുടെ കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയുടെ സഹായത്തോടെ സമൂഹത്തിലെ ചില ഉന്നത വ്യക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇവര്‍ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിക്കുന്നു.
Samayam Malayalam pratyusha was raped and killed alleges mother
അവര്‍ അവളെ ബലാത്സംഗം ചെയ്തു കൊന്നു- പ്രത്യുഷയുടെ അമ്മ


സിനിമ ജീവിതത്തില്‍ പ്രത്യുഷ വളരെ സംതൃപ്തയായിരുന്നു അതുകൊണ്ട് ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിട്ടു പോലും ഇല്ല. അവളുടെ ശരീരം സംസ്കരിക്കുന്ന സമയത്തൊന്നും എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ പിന്നീടാണ് പലതും അറിയുന്നത്. മകളുടെ മരണത്തില്‍ പലരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അവരാണ് കേസ് വഴിതിരിച്ചുവിട്ടത്. സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ സിനിമയില്‍ ശ്രദ്ധിച്ചതിന് ശേഷം മാത്രം വിവാഹ ജീവിതത്തിലേക്ക് കടന്നാല്‍ മതിയെന്ന് ഞാന്‍ ഉപദേശിച്ചിരുന്നു- സരോജിനി പറയുന്നു.പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയായെന്നും കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊന്നതാണെന്നും പ്രത്യുഷയുടെ ശരീരം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധന്‍ ബി മുനിസ്വാമി പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐ സിഐഡി അന്വേഷണം നടത്തിയിരുന്നു. അവര്‍ മുനിസ്വാമിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുകയും നടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു.

What Happened To Actress Prathyusha ?

Actor Pratyusha's mother Sarojini Devi has alleged that her daughter was raped and killed and it was not a suicide as concluded by the the investigating authorities.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്