കൊച്ചി: പ്രേമം എന്ന ചത്രത്തിൽ ശംഭുവായി ശ്രദ്ധിക്കപ്പെട്ട യുവനടൻ ശബരിഷ് വർമ വിവാഹിതനായി. പ്രേമം സിനിമയിൽ അസോസിയേറ്റ് ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്ലിനെയാ ണ് ശബരിഷ് മിന്നു ചാർത്തിയത്. കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി ഞായാറാഴ്ച റിസപ്ഷന് സംഘടിപ്പിച്ചിരുന്നു.
ആസിഫ് അലി, വിനയ് ഫോര്‍ട്ട് എന്നീ താരങ്ങള്‍ ചടങ്ങിനെത്തി. നാം, തൊബാമ എന്നീ ചിത്രങ്ങളിലും ശബരീഷ് അഭിനയിച്ചിട്ടുണ്ട്. അഭിനേതാവും ഗാന രചയിതാവുമായ ശബരീഷ് പാടിയപിസ്ത ഗാനം തരംഗമായിരുന്നു. അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സംവിധാനം ചെയ്ത ലഡുവാണ് ശബരീഷിൻ്റെ പുതിയ ചിത്രം. ദീർഷനാളുകൾ പ്രണയത്തിലായിരുന്ന ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു.