ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയതിനെ തുടര്‍ന്ന് സൈബറാക്രമണം നേരിട്ട പ്രിയ നന്ദനൻ ഫേസ്ബുക്കിൽ നിന്നും വിടപറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന് ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പ് വൻ വിവാദമാകുകയും ചാണകവെള്ള ആക്രമണം നേരിടുകയും ചെയ്തതിന് പിന്നാലെയാണ് പ്രിയനന്ദനൻ്റെ പുതിയ തീരുമാനം. തൻറെ ഒടുവിലത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താൻ ഫേസ്ബുക്കിൽ നിന്നും വിടപറയുന്നതായി അറിയിച്ചത്. മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു. എന്നെ സുന്ദരമാക്കിയ, എന്നെ അസുന്ദരമാക്കിയ എല്ലാ ലഹരിക്കും നന്ദിയെന്നായിരുന്നു പ്രിയനന്ദനൻ്റെ ഒടുവിലത്തെ കുറിപ്പ്.
ശബരിമല വിഷയത്തിൽ പ്രതികരിച്ചതും വിവാദമായതുമായ പോസ്റ്റിന് പിന്നാലെ പ്രിയനന്ദനനെ വീടിനടുത്ത് വച്ച് ഒരാള്‍ ആക്രമിക്കുകയും തലയില്‍ ചാണകവെള്ളം ഒഴിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ അടുത്ത് താമസിക്കുന്ന ആര്.എസ്.എസ് നേതാവ് തൃശൂര്‍ വല്ലച്ചിറ സ്വദേശി സരോവറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.