ആപ്പ്ജില്ല

ജയിലിൽ നിന്ന് നാലു തവണ നാദിർഷയെ വിളിച്ചെന്ന് പൾസർ സുനി

ഇ​തോ​ടൊ​പ്പം ന​ടി കാ​വ്യ മാ​ധ​വ​ൻ, അ​മ്മ ശ്യാ​മ​ള എ​ന്നി​വ​രെ​യും ചോ​ദ്യം ചെയ്​തേക്കും

TNN 6 Jul 2017, 8:20 am
കൊച്ചി: പൾസർ സുനിയുടെ ഫോൺ വിളി സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ. നാലു തവണ നാദിർഷയെയും ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെയും വിളിച്ചിരുന്നുവെന്ന് സുനിൽകുമാർ ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. പണം ആവശ്യപ്പെട്ടാണ് ഇരുവരെയും വിളിച്ചതെന്നും സുനിൽകുമാർ പറഞ്ഞു. എന്നാൽ ഈ മൊഴി ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ പോലീസ് അംഗീകരിക്കുകയുള്ളു.
Samayam Malayalam pulsar suni shares more details with the police
ജയിലിൽ നിന്ന് നാലു തവണ നാദിർഷയെ വിളിച്ചെന്ന് പൾസർ സുനി


നാദിര്ഷയെയും അപ്പുണ്ണിയെയും പൾസർ സുനിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്നലെ ദിലീപി​​ന്‍റെ സഹോദരൻ അനൂപിനെ നാലര മണിക്കൂർ പൊലീസ്​ ചോദ്യം ചെയ്​തിരുന്നു. സുനിയോടാപ്പമുള്ള ഫോട്ടോ കണ്ടതിനെ തുടർന്ന്​ നടൻ ധർമജൻ ബോൾഗാട്ടിയെ ഒന്നര മണിക്കൂറും ചോദ്യം ചെയ്തിരുന്നു. കൂടുതൽ പേരെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്​.

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ സ്രാവുകൾ കുടുങ്ങുമെന്ന്​ സുനി മാധ്യമപ്രവർത്തകരോട്​ പറഞ്ഞിരുന്നു. ദി​ലീ​പ്, നാ​ദി​ർ​ഷ എ​ന്നി​വ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ പൊലീസ് പുതിയ ചോദ്യാവലി തയ്യാറാക്കി കഴിഞ്ഞു.​ നേരത്തെ 13 മണിക്കുർ നീണ്ട ചോദ്യം ​െചയ്യലിൽ നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ്​ വീണ്ടും ചോദ്യം ചെയ്യുന്നത്​. ഇ​തോ​ടൊ​പ്പം ന​ടി കാ​വ്യ മാ​ധ​വ​ൻ, അ​മ്മ ശ്യാ​മ​ള എ​ന്നി​വ​രെ​യും ചോ​ദ്യം ചെയ്​തേക്കും.

Pulsar Suni shares more details with the police

Pulsar Suni admitted that he called up Nadirsha 4 times from the jail

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്