ആപ്പ്ജില്ല

'ചിലർ ദോഷൈകദൃക്കുകളാണ്!, വിമർശന ബുദ്ധി നല്ലതാണ്'; വിവേചനബുദ്ധിയും വേണമെന്ന് രചന നാരായണൻകുട്ടി, വിവാദത്തിൽ പ്രതികരിച്ച് നടി !

രചന നാരായണൻകുട്ടിയുടെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

Samayam Malayalam 9 Feb 2021, 2:06 pm
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം നടന്നത്. മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തത് താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേര്‍ന്നായിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം പുറത്തു വന്ന ചില ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ചില വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. മലയാള സിനിമയിലെ ആൺകോയ്മ പ്രകടമാക്കുന്ന ചിത്രങ്ങളാണ് ഇതെന്നും സംഘടനയിൽ വനിതാ അംഗങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നൽകിയില്ല എന്നുമൊക്കെയുള്ള ചർച്ചകളായിരുന്നു ശ്രദ്ധ നേടിയത്. ഇതിനു മറുപടിയുമായി നടി രചന നാരായണൻ കുട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
Samayam Malayalam rachana narayanankutty reacts against the arguments on male chauvinism in amma new office inauguration
'ചിലർ ദോഷൈകദൃക്കുകളാണ്!, വിമർശന ബുദ്ധി നല്ലതാണ്'; വിവേചനബുദ്ധിയും വേണമെന്ന് രചന നാരായണൻകുട്ടി, വിവാദത്തിൽ പ്രതികരിച്ച് നടി !

Also Read: 'വെള്ളം' വ്യാജപതിപ്പ് യൂട്യുബിലും ടെലിഗ്രമിലും; നിർമ്മാതാക്കള്‍ നിയമനടപടിക്ക്


വിമർശനങ്ങൾക്ക് മറുപടി

തൻ്റെ സോഷ്യൽ മീഡിയയിലൂടെയാണ് രചന നാരായണൻ കുട്ടി ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. രചനയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. 'ചിലർ അങ്ങനെ ആണ് ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ് വേണം താനും...'

ഇരിക്കാൻ സീറ്റ് കിട്ടിയില്ല

'എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല... ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്'

ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം

'നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് സ്നേഹം രചന നാരായണൻകുട്ടി'

മറുപടി

സംഘടനയിലെ ആണുങ്ങള്‍ വേദിയിൽ ഇരിക്കുമ്പോള്‍ നടിമാരായ ഹണിറോസും രചന നാരായണൻ കുട്ടിയും അരികിൽ നിൽക്കുന്ന ചിത്രമാണ് സൈബറിടം വലിയ ചർച്ചയാക്കി മാറ്റിയത്. ‘അമ്മ’ എക്സിക്യൂട്ടിവ് അംഗം കൂടിയായ നടി ഹണി റോസും വിഷയത്തിൽ പ്രതികരിച്ചിരുന്നു.

രചന പങ്കുവെച്ച ചിത്രം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്