ആപ്പ്ജില്ല

AR Rahman: 'ജോണിച്ചേട്ടനെ മിസ് ചെയ്യുന്നു' വികാരനിർഭരമായി റഹ്മാൻ്റെ ട്വീറ്റ്

മാസങ്ങൾക്ക് മുമ്പ് ഏ ആർ റഹ്മാൻ ജോൺ ആന്തണിയുടെ പൂജപ്പുരയിലുള്ള വീട്ടിൽ എത്തിയിരുന്നു. പഴയ സുഹൃത്തുക്കൾക്കൊപ്പം ഒരു കൂട്ടായ്മ ഒരുക്കാമെന്ന് തീരുമാനിച്ചാണ് ഇരുവരും പിരിഞ്ഞത്

Samayam Malayalam 22 Jan 2019, 6:17 pm

ഹൈലൈറ്റ്:

  • ജോണ്‍ ആന്തണിയെ അനുസ്മരിച്ച് ഏആർ റഹ്മാൻ
  • 1980കളിൽ തുടങ്ങിയ 'റൂട്ട്സ്' ബാന്‍ഡിലൂടെയാണ് എ ആര്‍ റഹ്മാനെ ലോകമറിഞ്ഞത്
  • ജോണിച്ചേട്ടനെ ഒരുപാടു മിസ് ചെയ്യുന്നു എന്നാണ് റഹ്മാൻ്റെ ട്വീറ്റ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam DxX5LnRXgAEVGP-
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത ഗിത്താറിസ്റ്റും അധ്യാപകനുമായ ജോണ്‍ ആന്തണിയെ അനുസ്മരിച്ച് ഏആർ റഹ്മാൻ. റോക്ക് ബാന്‍ഡുകളുടെ തോഴനായ ജോൺ 1980കളിൽ തുടങ്ങിയ 'റൂട്ട്സ്' ബാന്‍ഡിലൂടെയാണ് എ ആര്‍ റഹ്മാനും ശിവമണിയും ലോകമറിയാൻ തുടങ്ങിയത്. അന്ന് കീ ബോർഡ് ആർട്ടിസ്റ്റായിരുന്നു റഹ്മാൻ. ജോണിച്ചേട്ടനെ ഒരുപാടു മിസ് ചെയ്യുന്നു എന്നാണ് റഹ്മാൻ്റെ ട്വീറ്റ്

പൂജപ്പുരയിലെ വീട്ടില്‍ വച്ച്‌ റിഹേഴ്സല്‍ നടത്തുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തരംഗിണി സ്റ്റുഡിയോയില്‍ അധ്യാപകനായ അദ്ദേഹം മലയാളത്തിലും തമിഴിലുമായി 2000ത്തിലേറെ ചലച്ചിത്ര ഗാനങ്ങൾക്ക് ഗിത്താർ ഒരുക്കി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്