മമ്മൂട്ടിക്കൊപ്പം എൺപതുകളിൽ നിറഞ്ഞുനിന്ന താരം റഹ്മാൻ പങ്കുവെച്ച ചിത്രവും ചിത്രത്തിൻ്റെ തലക്കെട്ടും വൈറലാകുകയാണ് ഇപ്പോൾ. ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച നടന്മാരാണ് മമ്മൂട്ടിയും റഹ്മാനും. ഒരു കാലത്ത് ബോക്സ്ഓഫിസ് ഹിറ്റുകളുടെ റഹ്മാൻ–മമ്മൂട്ടി ദ്വയങ്ങൾ ഫോർമുല തന്നെയായിരുന്നു. സിനിമയിലും ജീവിതത്തിലും റഹ്മാൻ്റെ പ്രചോദനം മമ്മൂട്ടി തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ് താരത്തിൻ്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. Also Read: ദിലീപ് ചിത്രത്തിന് ക്ലീൻ യു സര്‍ട്ടിഫിക്കേറ്റ്; ജാക്ക് & ഡാനിയൽ നവംബര്‍ 14ന് എത്തും
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് റഹ്മാൻ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്. ‘എൻ്റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ആകുമെങ്കിൽ എനിക്കും സാധിക്കും. ഇതാണ് എൻ്റെ മുദ്രാവാക്യം. ലവ് യു ഇച്ചാക്ക.’. മുൻപ് മമ്മൂക്കയുമായി അഭിനയിച്ച അനുഭവം റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതും വൈറലായിരുന്നു. റഹ്മാൻ്റെ പുതിയ ചിത്രവും കുറിപ്പും മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.