ആപ്പ്ജില്ല

'ഫ്രീക്ക് പടവുമായി 'അമ്മച്ചി' വീണ്ടും'; വിമർശനങ്ങൾക്ക് മറുപടിയെന്നോണം ഓർമ്മച്ചിത്രവുമായി രാജിനി!

രാജിനി ചാണ്ടി പങ്കുവെച്ച ഒരു ത്രോ ബാക്ക് ചിത്രമാണ് ഇപ്പോൾ സൈബറിടത്തിൽ തരംഗമാകുന്നത്.

Samayam Malayalam 19 Jan 2021, 4:00 pm
അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ച നടിയാണ് രാജിനി ചാണ്ടി. തൻ്റെ പുത്തൻ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയായിരുന്നു രാജിനി ചാണ്ടി തരംഗങ്ങളുണ്ടാക്കിയത്. വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശകരാണ് ഹിറ്റാക്കി മാറ്റിയത്. തന്റെ ഫോട്ടോഷൂട്ടിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ മുനയൊടിച്ച് രാജിനി ചാണ്ടി രംഗത്തെത്തിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെ തൻ്റെ ഇതുവരെ കാണാത്ത ഒരു ഫ്രീക്ക് ത്രോബാക്ക് ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് രാജിനി ചാണ്ടി ഇപ്പോൾ.
Samayam Malayalam rajini chandy shares an unseen throwback picture
'ഫ്രീക്ക് പടവുമായി 'അമ്മച്ചി' വീണ്ടും'; വിമർശനങ്ങൾക്ക് മറുപടിയെന്നോണം ഓർമ്മച്ചിത്രവുമായി രാജിനി!

Also Read: എഴുതിയാല്‍ തീരില്ലെന്നെനിക്കറിയാം..ഞാന്‍ കരഞ്ഞ് പോകും


ഫ്രീക്കത്തി അമ്മച്ചി

നിരവധി പേരാണ് രാജിനി ഇപ്പോൾ പങ്കുവെച്ച ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്വിം സ്യൂട്ടും ബിക്കിനിയും ഇടേണ്ട അവസരത്തില്‍ അതും ധരിക്കുമായിരുന്നുവെന്ന് വ്യക്തമാക്കി രാജിനി ചാണ്ടി രംഗത്തെത്തിയിരുന്നു. നെഗറ്റീവ് കമന്റിടുന്നവര്‍ക്ക് താന്‍ എങ്ങനെ ജീവിക്കണം എന്നു പറയാന്‍ അധികാരമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

മാധ്യമ ശ്രദ്ധ നേടി പുതിയ ചിത്രം

ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെ വേഷം ധരിക്കാന്‍ നാണമില്ലേ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി രാജിനി ചാണ്ടി രംഗത്തെത്തിയത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തന്റെ സ്വിമ്മിങ് സൂട്ടിലുളള ചിത്രങ്ങളും മറുപടിയെന്നോണം രാജിനി ചാണ്ടി പങ്കുവച്ചിരുന്നു.

ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി

‘60 വയസ്സ് കഴിഞ്ഞു ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങൾ പലരും എന്നെ കാണുന്നത്. എന്നാൽ 1970 ൽ വിവാഹം കഴിഞ്ഞു ബോംബെയിൽ പോയപ്പോൾ ഇതുപോലെ ഒന്നും ആയിരുന്നില്ല ജീവിതം. നല്ല പൊസിഷനിൽ ജോലി ചെയ്തു കൊണ്ടിരുന്ന എന്റെ ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും ഞാൻ ഒപ്പം പോയിരുന്നു. അവിടുത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു.’ രാജിനി പറഞ്ഞിരുന്നു.

സ്വിമ്മിങ് സ്യൂട്ട് ചിത്രങ്ങളും വൈറലായിരുന്നു

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രാജിനിയുടെ പ്രതികരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വിമ്മിങ് സ്യൂട്ട് ധരിച്ചതിന്റേയും മറ്റും ചിത്രങ്ങളും രാജിനി പങ്കുവച്ചുകൊണ്ടായിരുന്നു ഈ പ്രതികരണം. പണ്ട് മുതല്‍ തന്നെ താന്‍ ജീന്‍സ് ടോപ്പും മോഡേണ്‍ വസ്ത്രങ്ങളും ധരിക്കുമായിരുന്നുവെന്ന് രാജിനി വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്