ആപ്പ്ജില്ല

ഞങ്ങളെയൊന്ന് ഒറ്റയ്ക്ക് വിടാമോ; ഇത്തിരിനേരം

'ബ്രഹ്മാസ്ത്ര' എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെറ്റിൽ എപ്പോഴും ഒരുമിച്ചാണിരുവരുടേയും നടപ്പ്.

Samayam Malayalam 10 Jun 2018, 8:33 am
ബോളിവുഡിലെ പുതിയ ചർച്ചാ വിഷയം രൺബീർ ആലിയ പ്രണയത്തെ കുറിച്ചാണ്. സോനം കപൂറിന്റെ വിവാഹ സൽക്കാരമാണ് ഇരു താരങ്ങളുടേയും പ്രണയം വെളിച്ചത്തു കൊണ്ടു വന്നത്. ''ബ്രഹ്മാസ്ത്ര'' എന്ന പുതിയ ചിത്രത്തിന്‍റെ സംവിധായകനോടാണ് താരങ്ങള്‍ കടപ്പെട്ടിരിക്കുന്നത്. സിനിമയിലും ഇരുവരുമാണ് നായകനും നായികയും. അതിനാൽ തന്നെ ഷൂട്ടിംഗ് സെറ്റിൽ എപ്പോഴും ഒരുമിച്ചാണിരുവരുടേയും നടപ്പ്.
Samayam Malayalam alia-ranbir


പക്ഷേ സെറ്റിൽ നാലുപാടും ആളുകള്‍. തിരക്കോട് തിരക്ക്. ഇതിനിടയിൽ മനസ്സും മനസ്സുമായി സംസാരിക്കാൻ എവിടെ നേരം. അതിനാൽ കഴിഞ്ഞദിവസം രൺബീർ ആലിയയുമായി സൗത്ത് മുംബൈയിലെ ഗൗരി ദേവിദയാൽ ഹോട്ടലിലേക്ക് ലഞ്ച് ഡേറ്റിനായി പോയി. പക്ഷേ അവിടേയും പാപ്പരാസികള്‍ ഇവരെ വിടാൻ കൂട്ടാക്കിയില്ല. ഇനിയെങ്കിലും തങ്ങളെയൊന്ന് ഒറ്റയ്ക്ക് വീടൂ എന്ന രീതിയിലാണ് ഇരുവരും ഹോട്ടലിലിൽ തങ്ങളുടെ ചിത്രം പകർത്താനെത്തിയവരെ നോക്കിയത്. ആലിയയുടെ 25-ാം പിറന്നാളായിരുന്ന മാർച്ച് 15ന് ബ്രഹ്മാസ്ത്രയുടെ ബള്‍ഗേറിയ സെറ്റിൽ വച്ചാണ് രൺബീർ തന്‍റെ പ്രണയം പറഞ്ഞതെന്നാണ് ബോളിവുഡിലെ സംസാരം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്