ആപ്പ്ജില്ല

എംടിയെ കണ്ടു, രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാ‍ർ മേനോൻ

താന്‍ കാണിച്ച ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നുമാണ് എം.ടിയുടെ പരാതി

Samayam Malayalam 16 Oct 2018, 3:17 pm
കോഴിക്കോട്: മോഹൻലാൽ ചിത്രം രണ്ടാമൂഴം കേസുമായി ബന്ധപ്പെട്ട് എംടിയോട് ക്ഷമ ചോദിച്ചെന്നും സിനിമയെ ഇനി ഒരിക്കലും കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ലെന്നും സംവിധായകൻ ശ്രീകുമാര്‍ മേനോന്‍. നടിയെ ആക്രമിച്ച കേസുമായി സിനിമയെ ചിലര്‍ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു. ആ തെറ്റിദ്ധാരണയില്‍ അകപ്പെടരുതെന്ന് എം.ടിയോട് പറഞ്ഞു. കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam Mohanlal


രണ്ടാമൂഴത്തിൻ്റെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സിനിമയെടുക്കുന്നത് കോഴിക്കോട് മുൻസിഫ് കോടതി തടഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന സിനിമയുടെ ചിത്രീകരണം മൂന്നുവര്‍ഷത്തിനു ശേഷവും തുടങ്ങാത്തതിൽ പ്രതിഷേധിച്ചാണ് എംടി ഹ‍ർജി നൽകിയത്. തിരക്കഥ തിരികെ ആവശ്യപ്പെട്ടയിരുന്നു ഹ‍ർജി. കേസ് ഈ മാസം 25 ന് വീണ്ടും കോടതി പരിഗണിക്കും .

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്