ആപ്പ്ജില്ല

ദീപികയെ മിസ് ചെയ്യുവെന്ന് ഉറക്കെ പറഞ്ഞ് രൺവീർ

ഇപ്പോഴിതാ ദീപികയെ തനിക്ക് മിസ് ചെയ്യുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞിരിക്കുകയാണ് രൺവീർ.

TNN 5 Jun 2017, 1:16 pm
സിനിമാലോകത്ത് പ്രണയവും ബ്രേക്ക്അപ്പുമെല്ലാം സർവസാധാരണമാണ്. പ്രണയമുണ്ടെങ്കിൽ തന്നെ തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമോ എന്ന ഭയത്താൽ അതംഗീകരിക്കാൻ കൂടി മടികാണിക്കുന്നവരാണ് പൊതുവെ താരങ്ങൾ. യുവതാരം രൺവീർ സിങും താരസുന്ദരി ദീപിക പദുകോണും തമ്മിലുള്ള പ്രണയവും സിനിമാരംഗത്ത് ഏറെ ചർച്ചയായൊരു വിഷയമാണ്. ഇപ്പോഴിതാ ദീപികയെ തനിക്ക് മിസ് ചെയ്യുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞിരിക്കുകയാണ് രൺവീർ.
Samayam Malayalam ranveer singh is missing deepika padukone
ദീപികയെ മിസ് ചെയ്യുവെന്ന് ഉറക്കെ പറഞ്ഞ് രൺവീർ




ഇരുവരും ഒരേ നഗരത്തിൽ ഇല്ലാത്തതിനാൽ പരസ്പരം കാണാനും സാധിക്കാത്ത സാഹചര്യത്തിലാണ്. മിസിങ് താങ്ങാൻ പറ്റാതായപ്പോൾ തന്‍റെ പ്രണയിനിയുടെ ചിത്രമെടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് മിസ് ചെയ്യുകയാണെന്നൊരു കുറിപ്പും എഴുതി ചേർത്തിരിക്കുകയാണ് രൺവീർ. ചാമ്പ്യൻസ് ലീഗ് ഹാഷ് ടാഗിൽ ഒരു ട്രോഫി കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ ദീപിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതെ ചിത്രമാണ് മിസ് യു എന്ന കുറിപ്പോടുകൂടി രൺവീർ പങ്കുവെച്ചിരിക്കുന്നത്. മിസ് യു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ സ്ഥിതിക്ക് ഇവരുടെ കല്ല്യാണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Ranveer Singh is ‘missing’ Deepika Padukone

Is this finally an acknowledgement of their relationship? It seems that Deepika Padukone and Ranveer Singh are finding it a bit difficult to keep their feelings for each other under the wraps.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്