ആപ്പ്ജില്ല

'ലാലു അലക്സിൻ്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന മമ്മൂട്ടി'; സൈബറിടങ്ങളിൽ വൈറലായി സൗഹൃദനിമിഷം!

കാരവാൻ ഇല്ലാതിരുന്ന കാലത്ത് താരങ്ങൾ എല്ലാം ഷൂട്ടിങ് ഇടവേളകളിൽ അവർ താമസിക്കുന്ന ഹോട്ടൽ മുറികളിൽ എത്തിയായിരുന്നു വിശ്രമിച്ചിരുന്നത്. അതിനിടെ പകർത്തിയ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

Samayam Malayalam 10 Aug 2020, 6:00 pm
സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങൾ എന്നും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകാറുള്ളതാണ്. താരങ്ങൾ തമ്മിലുള്ള സൗഹൃദത്തിലെ നർമ്മകഥകളും നർമ്മ സല്ലാപങ്ങളും അവർ തന്നെ പലപ്പോഴും തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വൈറലാകുകയാണ്. മമ്മൂട്ടിയും ലാലു അലക്സും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിൻ്റെ ആഴം വ്യക്തമാക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സിനിമകളിൽ കാരവാനുകൾ ഇല്ലാതിരുന്ന കാലത്തെ കഥയാണ് വൈറലാകുന്ന ചിത്രം പറയുന്നത്.
Samayam Malayalam ലാലു അലക്സിൻ്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന മമ്മൂട്ടി; സൈബറിടങ്ങളിൽ വൈറലായി സൗഹൃദനിമിഷം!


Also Read: കൈയ്യടി നേടി റാണ വെഡ്ഡിങിലെ സാമന്തയുടെ ലുക്ക്

ലാലു അലക്സിൻ്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികൾ ആഘോഷമാക്കുകയാണ്. ഷൂട്ടിങ് തിരക്കൊഴിഞ്ഞ ഒരു പകലിൽ ഹോട്ടൽ മുറിയിൽ നിന്നുള്ള കാഴ്ചയാണ് ചിത്രം. ഫോട്ടോഗ്രാഫർ ചിത്രാ കൃഷ്ണൻകുട്ടി മമ്മൂട്ടിയുടെ മുറിയിലേക്ക് എത്തിയപ്പോൾ കണ്ട അപൂർവ്വ കാഴ്ച ക്യാമറയിൽ പകർത്തുകയായിരുന്നു. തുറന്ന് കിടന്ന ജനൽപാളിയിക്കിടയിലൂടെയാണ് ചിത്രം പകർത്തിയത്. സൗഹൃദത്തിൻ്റെ ആഴം ഈ ചിത്രം പറയുന്നുണ്ട്.

Also Read: കിങ് ലയറിലൂടെ അരങ്ങേറിയ നടിയ്ക്ക് കൊവിഡ്; താരം ക്വാറന്റെെനില്‍

ഇത്തരത്തിൽ ഉള്ള ഒട്ടേറെ സുന്ദര നിമിഷങ്ങൾ ചിത്രാ കൃഷ്ണൻകുട്ടി എന്ന ഫോട്ടോഗ്രാഫറുടെ കൈവശം ഉണ്ടെന്നും ഒന്ന് കാണാൻ വല്ല വകുപ്പും ഉണ്ടായിരുന്നെങ്കിൽ എന്നുമൊക്കെയുള്ള ആഗ്രഹങ്ങളാണ് ചിത്രത്തിന് കമൻ്റുകളായി ആരാധകർ കുറിച്ചിരിക്കന്നത്. കാരവാൻ ഇല്ലാതിരുന്ന കാലത്ത് താരങ്ങളെല്ലാം ഷൂട്ടിങ് ഇടവേളകളിൽ അവർ താമസിക്കുന്ന മുറികളിലെത്തിയായിരുന്നു വിശ്രമിച്ചിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്