ആപ്പ്ജില്ല

Vineeth Sreenivasan:ഗാനമേള മോശമായിരുന്നില്ല! വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെട്ടതുമല്ല! വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ്യം ഇതാണ്

Vineeth Sreenivasan Video: 

Edited byഅനുപമ നായർ | Samayam Malayalam 27 Feb 2023, 2:58 pm
തിരക്കുകള്‍ക്കിടയിലും സ്റ്റേജ് പരിപാടികളിലും വിനീത് ശ്രീനിവാസന്‍ പങ്കെടുക്കാറുണ്ട്. സദസിന് ഇഷ്ടപ്പെടുന്ന പാട്ടുകള്‍ പാടി കൈയ്യടിയും സ്വന്തമാക്കാറുണ്ട്. ആരാധകര്‍ ആവശ്യപ്പെടുന്ന പാട്ടുകളും അദ്ദേഹം ആലപിക്കാറുണ്ട്. ഗാനമേളയ്ക്ക് ശേഷമായി സ്റ്റേജില്‍ നിന്നും ഇറങ്ങി ഓടി തന്റെ വണ്ടിയിലേക്ക് കയറുന്ന വിനീതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഗാനമേള മോശമായതിനാലാണ് ഗായകന്‍ അങ്ങനെ ചെയ്തതെന്ന തരത്തിലായിരുന്നു ചിലര്‍ വ്യഖ്യാനിച്ചത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ സുനീഷ് വരനാട്.
Samayam Malayalam reality behind vineeth sreenivasan s viral video
Vineeth Sreenivasan:ഗാനമേള മോശമായിരുന്നില്ല! വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെട്ടതുമല്ല! വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ്യം ഇതാണ്


വാസ്തവം

വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം. വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും, ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി; വിനീത് ഓടി രക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണെന്നായിരുന്നു സുനീഷ് കുറിച്ചത്.

കമന്റുകൾ

പ്രോഗ്രാം ഒരിക്കലും മോശം ആയിരുന്നില്ല, തുടക്കം മുതൽ ഒടുക്കം വരെ ആബാലവൃദ്ധം ജനങ്ങൾ ആസ്വദിച്ച നിമിഷങ്ങൾ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം വിജയിച്ച ഒരു ഗാനമേള ആയിരുന്നു. സ്റ്റേജിന്റെ പിൻഭാഗത്തെ മതിലിൽ ഒരു ചെറിയ ഡോർ ഉണ്ടാക്കിയാൽ നേരെ സ്റ്റേജിൽ നിന്നും കാറിലേക്ക് കയറാൻ ഉള്ള സൗകര്യം ഉണ്ടാകുമല്ലോ. ഇത് പോലെ ഓടിയവർ വീണ്ടും വിളിച്ചാൽ വരുമോ? പ്രോഗ്രാം സൂപ്പർ ആയിരുന്നു അവസാനനിമിഷം സ്റ്റേജിലേക്ക് കേറിയ ആരാധകർ കാരണം ബാക്കിയുള്ള സോങ്‌സും കാണാൻ പറ്റിയില്ല. വിനീതിനു ഓടി രക്ഷപെടേണ്ടി വന്നു പോലീസ് വേണ്ട പോലെ ഇടപെട്ടില്ലെന്നായിരുന്നു ആളുകൾ പറഞ്ഞത്.

അനാദരവാണ്

ആദ്യാവസാനം പ്രേക്ഷക പങ്കാളിത്തവും പ്രോത്സാഹനവും ലഭിച്ച ഗംഭീര പരിപാടിയായിരുന്നു. അവസാനത്തെ രണ്ടു ഗാനങ്ങളൊഴികെ എല്ലാത്തിനും ഞാനും സാക്ഷിയായിരുന്നു. കണ്ടവനവിടെ നിൽക്കട്ടേ: കേട്ട ഞാൻ പറയാമെന്നതാണല്ലോ നിലവിലെ നാട്ടുനടപ്പ്. വിനീതിനെ ഓടിച്ചു വിട്ടുവെന്ന രീതിയിലുള്ള ട്രോളുകളും വീഡിയോകളും ക്രൂരമാണ്. വ്യക്തി ജീവിതത്തിലും ജാഡയില്ലാതെ വിനീതനായി ജീവിക്കുന്ന വിനീതെന്ന കലാകാരനോടുള്ള അനാദരവമാണ്.

നേരിട്ട് കണ്ടവർ

ഓരോയിടത്തും ക്യാപ്ഷൻ വായിക്കുമ്പോൾ ഇന്നലെ നേരിട്ട് പരിപാടി കണ്ടവർക്ക് ഒരു സംശയവും ഉണ്ടാവില്ല. അത്രയേറെ തിരക്കുള്ള സ്ഥലത്തു നിന്ന് കാറിലേക്ക് പോകാൻ പുള്ളി ഓടിയതാണ്. പോലീസ് ഉണ്ടായിരുന്നേൽ ഈ തെറ്റിദ്ധാരണ ഉണ്ടാവില്ലായിരുന്നു. വിനീത് ശ്രീനിവാസൻ എപ്പോഴത്തെയും പോലെ സൗമ്യനായും സുന്ദരമായും സദസ്സിനെ കയ്യിലെടുത്തു മനോഹരമായി പാടി. നമ്മുടെ നാട്ടുകാരെയും സംഘാടകസമിതിയേയും ആണ് ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ ഉണ്ടെങ്കിൽ പറയേണ്ടത്. ഇത് പോലൊരു സെലിബ്രിറ്റിയെ കൊണ്ട് വരുമ്പോൾ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണം. അവരെ സുരക്ഷിതമായി യാത്രയാക്കാനും മറ്റും കൂടെയുണ്ടാവണം. ഇതൊന്നും ഉണ്ടായില്ല. പിന്നെ പ്രബുദ്ധരായ നമ്മുടെ നാട്ടുകാരുടെ പെരുമാറ്റം. ഒരു സെലിബ്രിറ്റി ആയാലും മനുഷ്യൻ ആണ് എന്ന തിരിച്ചറിവ് ഉണ്ടാവണമെന്ന കമന്റുകളും പോസ്റ്റിന് താഴെയുണ്ടായിരുന്നു.

ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്