ആപ്പ്ജില്ല

നിവിന്‍റെ നായികയുടെ കിടിലൻ മേക്കോവര്‍

ജേക്കബിന്‍റെ സ്വര്‍ഗ രാജ്യം എന്ന ചിത്രത്തിൽ നായികയായി അരങ്ങേറിയ റീബ മോണിക്ക

Samayam Malayalam 13 Mar 2018, 4:39 pm
നിവിൻ പോളിയുടെ നായിക റീബ മോണിക്കയുടെ കിടിലൻ മേക്കോവര്‍ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു. ജേക്കബിന്‍റെ സ്വര്‍ഗ രാജ്യം എന്ന ചിത്രത്തിൽ നായികയായി അരങ്ങേറിയ റീബ മോണിക്ക തുടര്‍ന്ന് പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നീരജിന്‍റെ നായികയായും റീബ തിളങ്ങി. തമിഴ് സിനിമാലോകത്ത് ചുവടുവെക്കാനൊരുങ്ങുകയാണ് റീബ ഇപ്പോൾ. ജയ് നായകനാകുന്ന ജരുഗന്ദി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ കോളിവുഡ് അരങ്ങേറ്റം.
Samayam Malayalam reeba monicas latest pic goes viral
നിവിന്‍റെ നായികയുടെ കിടിലൻ മേക്കോവര്‍




മോഡല്‍ രംഗത്തു നിന്നുമാണ് റീബ സിനിമാ ലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് താരം വെള്ളിവെളിച്ചത്തിലേക്കെത്തുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും റീബ അഭിനയിച്ചിട്ടുണ്ട്. കൊച്ചിക്കാരിയായ റീബ ബെംഗലൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുകയാണിപ്പോൾ.









ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്