ആപ്പ്ജില്ല

പ്രഭുദേവ വിവാഹിതനായി; വധു ഫിസിയോതെറാപ്പിസ്റ്റ്

ഇപ്പോള്‍ രണ്ടു പേരും ചെന്നെെയിലുണ്ട്. നേരത്തെ പ്രഭുദേവ തന്റെ സഹോദരിയുടെ മകളുമായി പ്രണയത്തിലായിരുന്നുവെന്നും ഉടനെ വിവാഹം കഴിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Samayam Malayalam 20 Nov 2020, 2:38 pm
നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവ വിവാഹിതനായി. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണ് വധു. സെപ്തംബറിലായിരുന്നു ഇരുവരും വിവാഹിതരായതെന്നും ഇപ്പോള്‍ രണ്ടു പേരും ചെന്നെെയിലുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ പ്രഭുദേവ തന്റെ സഹോദരിയുടെ മകളുമായി പ്രണയത്തിലായിരുന്നുവെന്നും ഉടനെ വിവാഹം കഴിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
Samayam Malayalam prabhu deva
പ്രഭുദേവ വിവാഹിതനായി; വധു ഫിസിയോതെറാപ്പിസ്റ്റ്


Also Read: അപർണയുമായി തൃശ്ശൂർ ബസ്റ്റാന്‍റിലെ മൂത്രപ്പുരയിൽ ഇടിയോടിടി; ഫൈറ്റ് സീൻ ഓര്‍മ്മയിൽ തരുൺ

മുംബെെയിലുള്ള പ്രഭുദേവയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുറം വേദനയെ തുടര്‍ന്ന് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റിനെ കാണാന്‍ എത്തുകയായിരുന്നു. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും പ്രണയത്തിലേക്ക് അത് വഴി മാറുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വാര്‍ത്തകളോട് പ്രഭുദേവ പ്രതികരിച്ചിട്ടില്ല.

Also Read: അന്ന് ധനുഷ് ചിത്രത്തിന്റെ ഓഡിഷനില്‍ നിന്നും പുറത്ത്, ഇന്ന് ധനുഷിന്റെ നായിക; ഐശ്വര്യ ലക്ഷ്മി പറയുന്നു

റംലത്താണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. 2011 ല്‍ ഇരുവരും പിരി‍ഞ്ഞു. നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള പ്രണയവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ ബന്ധം വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം അവസാനിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്