ആപ്പ്ജില്ല

മനസ്സില്‍ കാണുന്നതിന്റെ നൂറിരട്ടി തിരിച്ചുതരും! മഞ്ജു വാര്യരുമായുള്ള ആത്മബന്ധത്തെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്!

ഞാനെന്താണോ മനസ്സില്‍ കാണുന്നതിൻ്റെ നൂറിരട്ടി അഭിനയത്തിലൂടെ മഞ്ജു തിരിച്ച് തരാറുണ്ടെന്നാണ് റോഷൻ ആൻഡ്രൂസ് പറയുന്നത്. മഞ്ജുവുമായി മാത്രമല്ല അവരുടെ കുടുംബവുമായും നല്ല അടുപ്പമുണ്ടെന്നും സംവിധായകൻ പറഞ്ഞു.

Samayam Malayalam 12 Feb 2020, 4:31 pm
മലയാളികളുടെ എല്ലാമെല്ലമായ അഭിനേത്രി, മഞ്ജു വാര്യര്‍ ഇടവേളയ്ക്ക്് ശേഷം തിരിച്ചെത്തിയത് ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചായിരുന്നു താരത്തിന്റെ വരവ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു ഈ താരം സിനിമയിലേക്ക് എത്തിയത്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.
Samayam Malayalam മനസ്സില്‍ കാണുന്നതിന്റെ നൂറിരട്ടി തിരിച്ചുതരും! മഞ്ജു വാര്യരുമായുള്ള ആത്മബന്ധത്തെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്!


Also Read: താടിയ്ക്കുള്ളിൽ ഒരാട്; കലാകാരനെ ജീനിയസ് എന്ന് പുകഴ്ത്തി പൃഥ്വി

ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ തിരിച്ചെത്തിയത്. ഈ ചിത്രത്തിലേക്ക് മഞ്ജുവല്ലാതെ മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞാനെന്താണോ മനസ്സില്‍ കാണുന്നത് അതിന്‍രെ നൂറിരട്ടി മഞ്ജു അഭിനയത്തിലൂടെ തിരിച്ച് തരാറുണ്ടെന്ന് അദ്ദേഹം പറയുന്നു. മഞ്ജുവുമായി മാത്രമല്ല അവരുടെ കുടുംബവുമായും നല്ല അടുപ്പമുണ്ട്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ അച്ഛനെ അഭിനയിപ്പിച്ചിരുന്നു.

Also Read: ലാലും മകനും മരുമകനും ഒരുമിക്കുന്ന 'Tസുനാമി'യിൽ നായകൻ ബാലു

മഞ്ജുവിന്റെ വീട്ടില്‍ നിന്നും ഇടയ്ക്ക് ഭക്ഷണം കഴിച്ചിരുന്നു. രുചികരമായ മാമ്പഴപ്പുളിശ്ശേരി മഞ്ജുവിന്‍രെ അമ്മ ഉണ്ടാക്കിത്തന്നിരുന്നു. ഇന്നും നാവിലുണ്ട് ആ രുചിയെന്നും അദ്ദേഹം പറയുന്നു. ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ മഞ്ജു വാര്യരെ തിരിച്ചുകൊണ്ടുവരുമ്പോള്‍ പലരും ആ ശ്രമത്തെ നിരുത്സാഹപ്പെടുത്തിയിരുന്നു. ആ സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞിരുന്നതായി അദ്ദേഹം പറയുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. മലയാളത്തിലെ മികച്ച അഭിനേത്രിയെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സംതൃപ്തനാണ് താനെന്ന് അദ്ദേഹം പറയുന്നു. പ്രതിപൂവന്‍കോഴിയ്ക്ക് വേണ്ടിയായിരുന്നു ഇരുവരും ഒടുവിലായി ഒരുമിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്