ആപ്പ്ജില്ല

വളരെ ബു​ദ്ധിമുട്ടുള്ള ആ സ്റ്റണ്ട് സീൻ ചെയ്യുമ്പോൾ അദ്ദേഹത്തിന് 56 വയസായിരുന്നു, നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല റേ

തൊണ്ണൂറുകളുടെ തുടക്കം മുതൽ സിനിമയിൽ സജീവമായിരുന്നു റേ. പണിഷർ വാർ സോൺ, മാർവലിന്റെ തോർ സിനിമകളിലേ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ആർആർആറിന് ശേഷം ആക്സിഡന്റ് മാൻ ഹിറ്റ്മാൻസ് ഹോളിഡേ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

Achu Sp | Authored byഋഷിക രാജ് | Samayam Malayalam 23 May 2023, 7:08 pm

ഹൈലൈറ്റ്:

  • എച്ച്ബിഒയുടേയും ബിബിസിയുടേയും സീരിസ് ആയ റോമിന്റെ 22 എപ്പിസോഡുകളിലും അഭിനയിച്ചു.
  • തോർ സീരിസിലൂടെ ശ്രദ്ധേയനായി
  • താരങ്ങളടക്കം നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam rrr ray
നടൻ റേ സ്റ്റീവൻസണിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണിപ്പോൾ ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ. രാജമൗലിയുടെ ആർആർആറിലൂടെ ഇന്ത്യൻ സിനിമ പ്രേക്ഷകരുടേയും പ്രിയങ്കരനായി സ്റ്റീവൻസൺ. മാർവലിന്റെ തോർ എന്ന സിനിമയിലെ വോൾസ്റ്റാഗ് എന്ന കഥാപാത്രമായും അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു. ഇപ്പോഴിത സ്റ്റീവൻസണിന്റെ ഓർമ്മ പങ്കുവച്ചിരിക്കുന്ന ആർആർആർ ടീമിന്റെ ഒരു ട്വീറ്റാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഗവർണർ സ്കോട്ട് ബക്സ്റ്റൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സ്റ്റീവൻസൺ എത്തിയത്.
Also Read:
42 വര്‍ഷത്തെ ബന്ധവും സൗഹൃദവും ഇവിടെ അവസാനിക്കുന്നു; വികാരഭരിതയായി സുഹാസിനി

ചിത്രത്തിലെ ഒരു ഷൂട്ടിങ് രംഗം പങ്കുവച്ചു കൊണ്ടാണ് ആർആർആർ ടീം അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുന്നത്. സ്റ്റീവൻസൺ ക്രെയിനിൽ നിന്ന് ഒരു റോപ്പിൽ തൂങ്ങി നിൽക്കുന്ന ഒരു ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. പ്രയാസമേറിയ ഈ രംഗം ഷൂട്ട് ചെയ്യുമ്പോൾ അദ്ദേഹത്തിന് 56 വയസായിരുന്നു പ്രായം. പക്ഷേ ഈ സംഘട്ടന രംഗത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിന് യാതൊരു വിധ മടിയുമില്ലായിരുന്നു. ആർആർആർ സെറ്റിലെ നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല, റേ സ്റ്റീവൻസൺ- എന്നാണ് ആർആർആർ ടീം പറഞ്ഞത്. ഹൃദയം തകർന്നതിന്റെ ഒരു ഇമോജിയും അവർ പങ്കുവച്ചിട്ടുണ്ട്.


ഞെട്ടിക്കുന്നത്...വിശ്വസിക്കാനാവുന്നില്ല ഈ വാർത്ത. സെറ്റിലേക്ക് വലിയ ഊർജവുമായി കടന്നുവരുന്ന ആളായിരുന്നു അദ്ദേഹം. നമ്മളെ എല്ലാവരും ബാധിക്കുന്ന ഒരുതരം ഊർജം. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുകയെന്നത് ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു- എന്നാണ് രാജമൗലി കുറിച്ചത്. സ്റ്റീവൻസണിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഇറ്റലിയിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. ദ് തിയറി ഓഫ് ഫ്ലൈറ്റ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഞെട്ടിപ്പോയി..അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നു- എന്നാണ് നടൻ ജൂനിയർ എൻടിആർ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ വേദനയുണ്ട്. ആത്മശാന്തി നേരുന്നു പ്രിയ സ്കോട്ട്, നിങ്ങൾ എന്നെന്നും ഓർമ്മിക്കപ്പെടും- എന്നാണ് നടൻ റാം ചരൺ കുറിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്