ആപ്പ്ജില്ല

സായി പല്ലവി നടനുമായി പ്രണയത്തിൽ; വിവാഹം ഉടൻ???

'പ്രേമം' പുറത്തിറങ്ങിയ ശേഷം മലയാളത്തിൽ 'കലി'യും തെലുങ്കിൽ 'ഫിദാ' എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു

TNN 21 Oct 2017, 11:30 am
'പ്രേമ'മെന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെയുൾപ്പെടെ തെന്നിന്ത്യയിലെയാകെ യുവാക്കളുടെയും ഹൃദയം കവര്‍ന്ന സായി പല്ലവി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ. വിവാഹിതനായ നടനുമായാണു സായി പ്രണയത്തിലായിരിക്കുന്നത് എന്നാണ് ഒരു തമിഴ് മാസിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ നടന്‍റെ പേരുവിവരങ്ങള്‍ സിനിമാ മാസിക വെളിപ്പെടുത്തിയിട്ടില്ല.
Samayam Malayalam sai pallavi in love to be married soon
സായി പല്ലവി നടനുമായി പ്രണയത്തിൽ; വിവാഹം ഉടൻ???


ചിത്രമാല എന്ന് പേരുള്ള തമിഴ് മാഗസിന്‍ പുറത്ത് വിട്ട ഗോസിപ്പ് വാര്‍ത്ത പിന്നീട് പ്രമുഖ മാധ്യമങ്ങളും ഏറ്റെടുത്തു. 'പ്രേമം' പുറത്തിറങ്ങിയ ശേഷം മലയാളത്തിൽ 'കലി'യും തെലുങ്കിൽ 'ഫിദാ' എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു. അത് കൂടാതെ തെലുങ്കിൽ തന്നെ 'മിഡിൽ ക്ലാസ്സ് അബ്ബായി' എന്ന ചിത്രവും ഷൂട്ടിങ് പുരോഗമിക്കുകയാണ്. എന്നാൽ 'പ്രേമ'ത്തിന്‍റെ മൊഴിമാറ്റപതിപ്പിൽ മാത്രമേ തമിഴിൽ സായിയുടെ സാന്നിധ്യം ഉണ്ടായിട്ടുള്ളൂ. വിജയ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ 'കരു'വില്‍ താരം അഭിനയിച്ച് വരുന്നതേയുള്ളൂ. അതിനുള്ളിൽ തന്നെ താരത്തെ തേടി ഗോസിപ്പുകൾ എത്തിയിരിക്കുകയാണ്. എന്നാൽ ഈ വാര്‍ത്തയോട് സായി പല്ലവിയും ബന്ധപ്പെട്ടവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.


Sai Pallavi in Love? to be married Soon

Actress Sai Pallavi in Love with an Actor Who got married Already, Report says from Kollywood

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്