ആപ്പ്ജില്ല

'ആരണ്യക'ത്തിലെ 'അമ്മിണി' സിനിമയിലേക്ക് വീണ്ടും....

'അമ്മിണി'യെ ഓർമ്മയില്ലേ...ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ

TNN 15 Mar 2017, 6:40 pm
'അമ്മിണി'യെ ഓർമ്മയില്ലേ...'ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ' എന്ന പാട്ടായിരിക്കും 'അമ്മിണി'യെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുക. എൺപതുകളുടെ അവസാനം കേരളം ഏറ്റുപാടിയ ഗാനം. എംടിയും പ്രമുഖ സംവിധായകന്‍ ഹരിഹരനും ഒന്നിച്ച ചിത്രമായ 'ആരണ്യകം' എന്ന സിനിമയിലെ ഗാനമായിരുന്നു ഇത്. ഇതിലെ 'അമ്മിണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സലീമയെന്ന നടിയെ പെട്ടെന്ന് മറക്കാനാകില്ല.
Samayam Malayalam saleema is returning to mollywood
'ആരണ്യക'ത്തിലെ 'അമ്മിണി' സിനിമയിലേക്ക് വീണ്ടും....


മലയാളസിനിമയ്ക്ക് രണ്ട് നല്ല അഭിനേതാക്കളെയാണ് ആ ചിത്രം സമ്മാനിച്ചത്. ദേവനെയും സലീമയെയും. സലീമ അവതരിപ്പിച്ച അമ്മിണി എന്ന കഥാപാത്രം ഇന്നും യുവതയുടെ ഓര്‍മ്മകളിലുണ്ട്. പിന്നീട് അമ്മിണിയെന്ന സലീമയെ കണ്ടത് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലായിരുന്നു. പ്രേക്ഷകരുടെ ഇഷ്ടം നേടിയെങ്കിലും അമ്മിണിയെ അവതരിപ്പിച്ച സലീമയെ പിന്നീട് അധികം കണ്ടിട്ടില്ലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷവും പലരും ആരണ്യകത്തിലെ അമ്മിണിയെ കുറിച്ച് പലപ്പോഴായി ഓരോന്ന് എഴുതുമായിരുന്നു.



ഇപ്പോള്‍ സലീമ വീണ്ടും മലയാള സിനിമയിലേക്ക് വരികയാണ്. ​ 1988-ലായിരുന്നു ആരണ്യകം സിനിമയിറങ്ങിയത്. 29 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടുമെത്തുകയാണ്. തന്റെ പഴയ നായകന്‍ വിനീതിനെ വിളിച്ചാണ് സലീമ തന്റെ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ച് വരവിനെ കുറിച്ച് പറഞ്ഞത്.തനിക്ക് വ്യത്യസ്തമായ ഒരു പാട് വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്നും സലീമ പറയുന്നു. തന്റെ തിരിച്ചു വരവ് സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല കേരളത്തിന്റെ സൗന്ദര്യമാസ്വദിച്ച് കേരളത്തിലായിരിക്കാൻ കൂടിയാണെന്നും സലീമ വ്യക്തമാക്കിയിട്ടുണ്ട്.

Saleema is returning to Mollywood
Saleema, who played memorable roles in Aaranyakam and Nakhakshathangal, is returning to Mollywood after three decades.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്