ആപ്പ്ജില്ല

ചികിത്സയ്ക്കായി സല്‍മാനോടു സഹായം ആവശ്യപ്പെട്ട് നടി

തന്നെ സഹായിക്കണം എന്നും ആവശ്യപെട്ട് പൂജ സല്‍മാനു വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്

Samayam Malayalam 19 Mar 2018, 11:12 pm
ചികിത്സയ്ക്കായി നടൻ സല്‍മാൻ ഖാനോട് സഹായം ആവശ്യപ്പെട്ട് നടി പൂജ ദാഡ്വാൾ. 1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതീ എന്ന സിനിമയില്‍ സല്‍മാനൊപ്പം അഭിനയിച്ച പൂജ ദാഡ്വാളാണു ക്ഷയരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു സല്‍മാനില്‍ നിന്നു സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണു പൂജയിപ്പോള്‍.
Samayam Malayalam salman khans veergati co star pooja dadwal suffering from tb
ചികിത്സയ്ക്കായി സല്‍മാനോടു സഹായം ആവശ്യപ്പെട്ട് നടി


സാമ്പത്തിക സ്ഥിതി മോശമാണെന്നും തന്നെ സഹായിക്കണം എന്നും ആവശ്യപെട്ട് പൂജ സല്‍മാനു വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്. വീഡിയോ കണ്ട് സല്‍മാന്‍ എന്തെങ്കിലും സഹായം ചെയ്യും എന്ന പ്രതീക്ഷയാണ് ഇവര്‍ക്ക്. ഞാനിന്ന് ദരിദ്രയാണ്. ഒരു കപ്പ് ചായ കുടിക്കണം എങ്കില്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സല്‍മാന്‍ എന്റെ അവസ്ഥ അറിഞ്ഞാല്‍ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയാണ് ഇനി ബാക്കിയുള്ളതെന്ന് പൂജ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്