ആപ്പ്ജില്ല

ആമിറിനു പിന്നാലെ സല്‍മാന്‍ ഖാനും വണ്ണം കുറയ്ക്കുന്നു

പ്രത്യേക ഡയറ്റും വ്യായാമവും

TNN 31 Dec 2016, 1:44 pm
മുംബൈ: ആമിര്‍ ഖാനു പിന്നാലെ സല്ലു ഭായിയും വണ്ണം കുറയ്‍ക്കുന്നു. 2012ലെ സല്‍മാന്‍റെ സൂപ്പര്‍ ഹിറ്റായ ഏക് താ ടൈഗറിന്‍റെ രണ്ടാം ഭാഗമായ ടൈഗര്‍ സിന്ദാ ഹേയ്ക്കുവേണ്ടിയാണ് സല്‍മാന്‍ വണ്ണം കുറയ്ക്കുന്നത്. ഇതിനായി താരം പ്രത്യേക ഡയറ്റ് തുടങ്ങിയിട്ടുണ്ട്.
Samayam Malayalam samlan khan to shed weight after aamir khan
ആമിറിനു പിന്നാലെ സല്‍മാന്‍ ഖാനും വണ്ണം കുറയ്ക്കുന്നു


ഭാരം കുറയ്ക്കാനായി കലോറി കുറഞ്ഞ ഇറച്ചിയും മറ്റും സല്‍മാന്‍ ഡയറ്റിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. ജിമ്മില്‍ കൂടുതല്‍ നേരം വ്യായാമത്തിനായി ചിലവഴിക്കുന്നുമുണ്ട്.

സല്‍മാന്‍റെ ഏറ്റവും വലിയ ഹിറ്റായ സുല്‍ത്താന്‍റെ സംവിധായകനായ അലി അബ്ബാസ് സഫര്‍ തന്നെയാണ് പുതിയ ചിത്രവും ഒരുക്കുന്നത്. സിനിമ അടുത്ത വര്‍ഷം ക്രിസ്‍മസിന് തീയ്യറ്ററുകളിലെത്തും.

Salman Khan has started sheding some weight and lean down for his role in the film Tiger Zinda Hai.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്