ആപ്പ്ജില്ല

ഹേ ജൂഡിലെ തൃഷയുടെ ശബ്ദത്തിനുടമ ഈ ഗായിക ആണ്

'ഹേ ജൂഡി'ലെ തൃഷയുടെ ശബ്ദത്തിനുടമ താനാണെന്ന് വെളിപ്പെടുത്തി ഗായിക സയനോര.

TNN 2 Feb 2018, 2:12 pm
'ഹേ ജൂഡി'ലെ തൃഷയുടെ ശബ്ദത്തിനുടമ താനാണെന്ന് വെളിപ്പെടുത്തി ഗായിക സയനോര. ഫേസ്ബുക്ക് വഴിയാണ് സയനോര ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡിൽ നിവിൻ പോളിയും തെന്നിന്ത്യൻ താര സുന്ദരി തൃഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹേ ജൂഡ്.
Samayam Malayalam sayanora philips facebook post about hey jude
ഹേ ജൂഡിലെ തൃഷയുടെ ശബ്ദത്തിനുടമ ഈ ഗായിക ആണ്





ചിത്രത്തിൽ രണ്ടു ഗാനങ്ങളും ആലപിച്ചിരിക്കുന്നത് സയനോര തന്നെയാണ്. ഔസേപ്പച്ചനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. നേരത്തെ റാബിറ്റ് ഹോള്‍ എന്ന ഷോര്‍ട്ട് ഫിലിമിനുവേണ്ടിയും സയനോര ശബ്ദം നല്‍കിയിരുന്നു.

റിച്ചിക്ക് ശേഷം നിവിൻ അഭിനയിക്കുന്ന ചിത്രമാണ് ഹേ ജൂഡ്. നേരത്തെ ശ്യാമപ്രസാദിന്‍റെ പൃഥ്വിരാജ് ചിത്രമായ ‘ഇവിടെ’യിലും നിവിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്....

ഒരു ചെറിയ വിശേഷം പറയാനുണ്ട്. ചെറുതല്ല. ഇമ്മിണി വെല്യ വിശേഷം തന്നെ. നാളെ റിലീസ് ആകാന്‍ പോകുന്ന Nivin Pauly ചിത്രം ‘ഹേ ജൂഡി’ലെ തൃഷയുടെ ശബ്ദം ശരിക്കും കേട്ടു നോക്കണേ! അത് ഞമ്മന്‍റെതാ ഞമ്മന്‍റെതാ. തെന്നിന്ത്യന്‍ നായിക തൃഷയ്ക്ക് വേണ്ടി എന്‍റെ ശബ്ദത്തെ പരീക്ഷിച്ചു നോക്കാന്‍ തയ്യാറായ Shyamaprasad Rajagopalസര്‍ ന് ഒരു പാട് താങ്ക്‌സ് !ഈ ഡബ്ബിങ്ങിന് മുഴുനീളം കൂടെ ഇരുന്നു ഡയലോഗ് റെന്‍ഡറിങ് നു സഹായിച്ച അമൃതക്കും,അജയിനും,ഷിജിത്തിനും , അനുബിനും ! ആദ്യമായ് ഡബ് ചെയ്ത ഷോര്‍ട്ട് ഫിലിം ‘റാബിറ്റ് ഹോള്‍’ ന്‍റെ സംവിധായിക സൗ സദാനന്ദനും… really not able to hold back my happiness! Excited to be a part of this superb crew.Sang 2 wonderful songs for my dear ouseppachan sir too.
Humbled,blessed.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്