ആപ്പ്ജില്ല

'ദിലീപിനെ കുടുംബമടക്കം നശിപ്പിക്കാൻ ആണെന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം', ആരോപണങ്ങളിലേക്ക് വഴുതിവീണ് മീനാക്ഷിയും!! വൈറൽ ആകുന്ന പുതിയ ചിത്രത്തിന് വിമർശനവുമായി ശ്രീരാജ്!

രണ്ടുദിവസം മുമ്പേയാണ് മീനാക്ഷിയുടെ പുതിയ ഒരു ചിത്രം വൈറലായി മാറിയത്. കാവ്യ മാധവൻ ഫാൻസ്‌ പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്. പുതിയ പിക് എത്തിയപ്പോൾ മുതൽ താര പുത്രിയുടെ ഒപ്പം ആരാണ് എന്ന ചോദ്യവുമായി നിരവധി ആളുകൾ എത്തുകയും ചെയ്തു. ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയ തന്നെ മീനാക്ഷിയ്ക്ക് ഒപ്പമുള്ള ആളെ കണ്ടെത്തുകയും ചെയ്തു. ഒപ്പം ഉള്ളത് നാദിർഷായുടെ അന്വജന്റെ മകൻ ആണ് എന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ. എന്നാലിപ്പോൾ മീനാക്ഷിയുടെ ചിത്രത്തിന് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് കൈമൾ. വിശദമായി വായിക്കാം! ALSO READ: ഇതാണ് ഞങ്ങളുടെ മറുപടി; വെറുക്കുന്നവർ വെറുക്കട്ടെ: ഗോസിപ്പുകൾക്ക് പുറകെ പോകാൻ താത്പര്യമില്ല; മൃദ്‌വ

Samayam Malayalam 17 Jul 2021, 11:22 am

Samayam Malayalam secretary at hindu seva kendram sreeraj kaimal s post about meenakshi dileep
'ദിലീപിനെ കുടുംബമടക്കം നശിപ്പിക്കാൻ ആണെന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം', ആരോപണങ്ങളിലേക്ക് വഴുതിവീണ് മീനാക്ഷിയും!! വൈറൽ ആകുന്ന പുതിയ ചിത്രത്തിന് വിമർശനവുമായി ശ്രീരാജ്!

​ഏറെ ആരാധകർ!

അഭിനയത്തിലൊന്നും സജീവം അല്ലെങ്കിലും മലയാളത്തിലെ യുവ നടിമാർക്ക് കിട്ടുന്ന ആരാധനയാണ് മീനാക്ഷിക്ക് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നത്. ഒന്നര ലക്ഷത്തിനു അടുത്തുള്ള ഫോളോവേഴ്‌സാണ് മീനാക്ഷിക്ക് ഇൻസ്റ്റയിൽ മാത്രം ഉള്ളത്. ഒപ്പം നിരവധി ഫാൻസ്‌ പേജുകളും ഇൻസ്റ്റയിലും ഫേസ്ബുക്കിലും സജീവമാണ്. ദിലീപ്- കാവ്യ പുതിയ വിശേഷങ്ങൾ ഒക്കെയും ഈ പേജുകളിലൂടെയാണ് വൈറലാകുന്നത്.

​താരജാഡയില്ലാത്ത മീനാക്ഷി!

താര ജാഡയിൽ പ്രേക്ഷകർ മീനാക്ഷിയെ കണ്ടിട്ടേ ഇല്ല, വീഡിയോകളിൽ നിറയുമ്പോൾ മാത്രമാണ് ആ മുഖം സിനിമ പ്രേമികൾ കണ്ടിട്ടുളളതും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താര പുത്രി. ചിത്രങ്ങൾ പങ്ക് വച്ച ഉടൻ തന്നെ അത് വൈറൽ ആവുകയും ചെയ്യും. അടുത്തിടെയാണ് മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ സജീവം ആകുന്നത്.

​ഡോക്ടറാകാൻ

താരങ്ങളുടെ മക്കൾ അഭിനയത്തിൽ സജീവം ആകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. അത്തരത്തിൽ മീനാക്ഷി അഭിനയത്തിലേക്ക് എത്തുമോ എന്നറിയാനുള്ള ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്.

എന്നാൽ അഭിനയത്തിനേക്കാളും പഠനത്തിനാണ് മീനാക്ഷി പ്രാധാന്യം നൽകുന്നത് എന്ന് വ്യക്തവുമാണ്. ഇടക്ക് ടിക് ടോക് വീഡിയോകളിലൂടെ തന്റെ അഭിനയപാടവം മീനാക്ഷി തെളിയിച്ചിട്ടുണ്ട്.

​നൃത്തത്തിലും

അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും താൻ മിടുക്കിയാണ് എന്ന് മീനാക്ഷിയുടെ പല വീഡിയോകളിൽ നിന്നും വ്യക്തമാണ്. നാദിർഷായുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ മീനാക്ഷി അവതരിപ്പിച്ച നൃത്തം ഏറെ വൈറലായിരുന്നു. അമ്മയെ പോലെ തന്നെയാണ് മീനാക്ഷി എന്ന കമന്റുകൾ ആണ് അധികവും എത്തിയത്.

​ഇപ്പോൾ വൈറലായ ചിത്രം!

കഴിഞ്ഞദിവസമാണ് നാദിർഷായുടെ സഹോദരന്റെ മകന് ഒപ്പമുള്ള മീനാക്ഷിയുടെ ഒരു ചിത്രം വൈറലായി മാറിയത്. ആദ്യം മീനാക്ഷിക്ക് ഒപ്പമുള്ള ആളെ മനസിലായില്ലെങ്കിലും അധികം വൈകാതെ തന്നെ ആളെ സോഷ്യൽ മീഡിയ കണ്ടെത്തി. നാദിർഷായുടെ മകൻ ആയിരുന്നു ഒപ്പം എന്ന് ആയിരുന്നു ആ കണ്ടെത്തൽ. എന്നാൽ ഇപ്പോൾ ഉയർന്ന വിമർശനം ആണ് വൈറലായി മാറുന്നത്.

​വിമർശനവുമായി ശ്രീരാജ്!

ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് കൈമൾ ആണ് മീനാക്ഷിക്ക് എതിരെ വിമർശനം ഉന്നയിച്ചത്. നടൻ ദിലീപിന്റെ മകൾ മീനാക്ഷിക്ക് ഒപ്പം നാദിർഷായുടെ സഹോദരന്റെ മകൻ, 'ദിലീപിനെ കുടുംബമടക്കം നശിപ്പിക്കാൻ ആണെന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം', എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ശ്രീരാജ് ചിത്രം പങ്കുവച്ചത്. നിരവധി അഭിപ്രായങ്ങൾ ആണ് ചുരുങ്ങിയ സമയം കൊണ്ട് ചിത്രത്തിന് ലഭിച്ചത്.

​ഫൈസലിനും ശിഖയ്ക്കും!

ഫൈസലിനും ശിഖയ്ക്കും എതിരേയും തീവ്ര ഹിന്ദുത്വവാദി കൂടിയായ ശ്രീരാജ് പോസ്റ്റ് പങ്ക് വച്ചിട്ടുണ്ട്.'ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശിഖ പ്രഭാകർ ഏതോ ഒരു ഫൈസലിനെ കല്യാണം കഴിച്ചു

ബാക്കി രണ്ടാമത്തെ ചിത്രം പറയട്ടെ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ശ്രീരാജ് രംഗത്ത് വന്നത്. അതോടെ ചിത്രങ്ങൾ ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

​ചാനൽ ചർച്ചകളിലും!

മിക്ക ചാനൽ ചർച്ചകളിലും ശ്രീരാജ് കൈമൾ എത്തിയിട്ടുണ്ട്. മാത്രമല്ല ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ജീവനൊടുക്കാന്‍ ഒരിക്കൽ ഒരുങ്ങിയ ശ്രീരാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഭാഗമെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് ശ്രീരാജ് കൈമള്‍ അന്ന് വാർത്തകളിൽ ഇടം പിടിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്