ആപ്പ്ജില്ല

'ഇനിയും പല മരണങ്ങളും നമ്മൾ കേൾക്കേണ്ടി വരും, അറിയേണ്ടിവരും, നമ്മുടെ കൂടെയുള്ള ആരെങ്കിലും ഇതിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അവരെ പിന്തിരിപ്പിക്കണം.. നമ്മുടെ മക്കളെ പറഞ്ഞു മനസിലാക്കണം'; ആളെക്കൊല്ലി ഗെയിമിനെതിരെ ശബ്ദമുയർത്തി നടി സീമ ജീ നായർ!

സാമ്പത്തികമായി ഏതു പിന്നോക്ക അവസ്ഥയിൽ നിൽക്കുമ്പോഴും സഹായം ചോദിച്ച് വരുന്നവരെ സഹായിക്കണം എന്ന് പഠിച്ചത്, അമ്മയിൽ നിന്നാണെന്ന് സീമ നേരത്തേ പറഞ്ഞിരുന്നു

Samayam Malayalam 20 Jul 2022, 6:06 pm
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സീമ ജി നായർ. മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരേപോലെ സജീവമായ താരം നാടകത്തിലൂടെയാണ് അഭിനനയ രംഗത്ത് എത്തിയത്. 17ാം വയസ്സിലായിരുന്നു നടി നാടകത്തിൽ എത്തിയത്. പിന്നീട് സീരിയലിലും സിനിമയിലും നിറ സാന്നിധ്യമാകുകയായിരുന്നു. അഭിനേത്രി എന്നതിൽ അപ്പുറം സീമ ജി നായർ മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ്. തന്നോട് സഹായം ചോദിക്കുന്നവർക്ക് ഒരു കൈത്താങ്ങായി നടി ഓടി എത്താറുമുണ്ട്. ഇത് താരത്തെ പ്രേക്ഷകരുടെ പ്രയങ്കരിയാക്കി മാറ്റുന്നുമുണ്ട്. ഇപ്പോഴിതാ നിരവധി പേരുടെ ജീവനെടുത്ത ഓൺലൈൻ റമ്മി എന്ന ഗെയിം കളിക്കുന്നവർ അതിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയാണ് നടിയിപ്പോൾ. തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. അടുത്തിടെ ഗായകൻ വിജയ് യേശുദാസ്, നടിയും ഗായികയുമായ റിമി ടോമി, ഗായകൻ ലാൽ എന്നിവർ ഓൺലൈൻ റമ്മിയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു. ഈ വിമർശനങ്ങളുടെ ബാക്കി എന്നോണമാണ് നടിയുടെ കുറിപ്പ് സോഷ്യൽ മീഡിയ വായിക്കുന്നത്.
Samayam Malayalam seema g nair facebook post about online games
'ഇനിയും പല മരണങ്ങളും നമ്മൾ കേൾക്കേണ്ടി വരും, അറിയേണ്ടിവരും, നമ്മുടെ കൂടെയുള്ള ആരെങ്കിലും ഇതിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അവരെ പിന്തിരിപ്പിക്കണം.. നമ്മുടെ മക്കളെ പറഞ്ഞു മനസിലാക്കണം'; ആളെക്കൊല്ലി ഗെയിമിനെതിരെ ശബ്ദമുയർത്തി നടി സീമ ജീ നായർ!

Also Read: കഴുത്തില്‍ പൂമാലയണിഞ്ഞ് ഗോപി സുന്ദറിനൊപ്പം നിറഞ്ഞുചിരിച്ച് അമൃത സുരേഷ്! നിങ്ങളിപ്പഴാണോ കല്യാണം കഴിച്ചെ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി ഇങ്ങനെ


കുറിപ്പ് ഇങ്ങനെ

ശുഭദിനം.. ഈ അടുത്ത കാലത്തായി സമൂഹത്തിൽ കുട്ടികളും ചെറുപ്പക്കാരും ഒരു പോലെ നേരിടുന്ന ഒരു വിപത്തിന്റെ ഭീകരത തിരിച്ചറിഞ്ഞാണ് ഈ കുറിപ്പ്.. കഴിഞ്ഞ ദിവസം ഞാൻ വർക്ക് ചെയ്ത സെറ്റിൽ ചുറ്റും നടക്കുന്നതൊന്നും അറിയാതെ മൊബൈലിൽ കളിക്കുന്ന ചെറുപ്പക്കാരെ കണ്ടു.. ആദ്യമെന്താണെന്നു മനസ്സിലായില്ല.. പിന്നീട് അടുത്തുചെന്നു നോക്കിയപ്പോൾ ആണ് ഓൺലൈൻ റമ്മിയാണെന്നു മനസിലായത്.. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി.. കഴിഞ്ഞ കുറെ ദിവസങ്ങളായി ‌ഒത്തിരിയേറെ മരണങ്ങൾ നമ്മൾ കേട്ടു.. അതിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്..

വൈറൽ കുറിപ്പ്

അതിൽ പലതും ആത്മഹത്യകൾ ആയിരുന്നു.. പലരും വിദ്യാഭാസം ഉള്ളവരും, ലോക പരിചയം ഉള്ളവരും ആയിരുന്നു.. റമ്മി കളിയിൽ നിന്നും പിന്തിരിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഒട്ടേറെ ശ്രമിച്ചിട്ടുമുണ്ടായിരുന്നു.. പക്ഷെ ഇതിന്റെ കരാള ഹസ്തങ്ങളിൽ നിന്നും വിട്ടുപോരാൻ അവർക്കാർക്കും കഴിഞ്ഞിരുന്നില്ല.. ഫലമോ മരണം !!!പോയവർ പോയി.. അവർക്കിനി ഒന്നും അറിയണ്ട.. പക്ഷെ ജീവിച്ചിരിക്കുന്ന അവരുടെ കുടുംബാംഗങ്ങൾ, ആ ശൂന്യതയുടെ വേദന ആരു മാറ്റും.. ഈ കളിയിലൂടെ അവരുണ്ടാക്കി വെച്ച ലക്ഷങ്ങളുടെ ബാധ്യതകൾ... അതാരു വീട്ടും..

ആപ്പ് പണി തരുന്നുണ്ട്

ഞാൻ സെറ്റിൽ വെച്ച് പറഞ്ഞു നിങ്ങൾ ഇത് കളിക്കരുത്.. ഈ ആപ്പ് uninstall ചെയ്യണം എന്ന്.. അത് സംസാരിക്കുമ്പോൾ തന്നെ ബഹുമാനപ്പെട്ട KB ഗണേഷ്‌കുമാർ MLA നിയമസഭയിൽ ഇക്കാര്യം അവതരിപ്പിക്കുന്നുണ്ടായിരുന്നു.. ഞങ്ങൾ അത് ന്യൂസിൽ കാണുകയും ചെയ്തു.. ജീവിക്കാൻ വേണ്ടിയാണെങ്കിലും, പൈസക്ക് വേണ്ടിയാണെങ്കിലും കലാകാരന്മാർക്ക് ഇത്തിരിയെങ്കിലും പ്രതിബദ്ധത വേണം.. സമൂഹത്തോട്.. അവനവനോട്.. ലോകമെമ്പാടും അറിയപ്പെടുന്നവരാണ് ഇവരെല്ലാവരും.. മഹാ വിപത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്..

മരണങ്ങൾ

ഇനിയും പല മരണങ്ങളും നമ്മൾ കേൾക്കേണ്ടി വരും, അറിയേണ്ടിവരും.. നമ്മുടെ കൂടെയുള്ള ആരെങ്കിലും ഇതിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അവരെ പിന്തിരിപ്പിക്കണം.. നമ്മുടെ മക്കളെ പറഞ്ഞു മനസിലാക്കണം.. ഇത് ലോകമെമ്പാടും പ്രചരിപ്പിക്കുന്നവർക്ക് ഒന്നും നഷ്ടപെടാനില്ല.. ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങിയാണ്‌ അവർ ചെയ്യുന്നത്.. കിട്ടുന്ന കോടികൾ എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് പല പ്രമുഖരും.. ഇതിനിരയാകുന്നവർ, ഇരയാകാൻ പോകുന്നവർ ഒന്നോർക്കണം.. നമുക്ക് നമ്മൾ മാത്രമേയുള്ളു.. നമ്മുടെ കുടുംബത്തിനും നമ്മൾ മാത്രമേയുള്ളു...

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്