ആപ്പ്ജില്ല

37 വർഷങ്ങൾക്ക് ശേഷം പൂമാലയണിയിച്ച സീമയും ശശിയും

ഐ വി ശശിയും നടി സീമയും വിവാഹിതരായത് 1980 ഓഗസ്ത് 28നാണ്

TNN 24 Oct 2017, 12:32 pm
രണ്ടാമതും പൂമാല ചാർത്തി ശശിയും സീമയും വിവാഹിതരായത് രണ്ട് മാസങ്ങൾക്ക് മുമ്പാണ്. ​ ഇരുവരുമായി ബന്ധപ്പെട്ടവരുടെ മനസ്സിൽ ദീപ്തസ്മരണയായി ഇപ്പോൾ ഈ മുഹൂർത്തങ്ങൾ ഉയിർത്തെഴുന്നേറ്റുവരികയായിരിക്കും. സംവിധായകന്‍ ഐ വി ശശിയും നടി സീമയും വിവാഹിതരായത് 1980 ഓഗസ്ത് 28നാണ്. 37 വര്‍ഷങ്ങള്‍ക്കിപ്പുറം അങ്ങനെയൊരു ഓഗസ്റ്റ് 28ന് കോഴിക്കോട്ടേക്ക് എത്തിയ അവര്‍ വീണ്ടും പൂമാലയണിയിച്ച് കേക്ക് മുറിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐവി ശശിയുടെ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ചലച്ചിത്ര നിര്‍മ്മാതാവ് പി.വി.ഗംഗാധരന്റെ വീട്ടിലാണ് ഐ.വി.ശശിയുടെയും സീമയുടെയും വിവാഹവാര്‍ഷികാഘോഷം നടന്നത്.
Samayam Malayalam seema i v sasi 37th wedding anniversary
37 വർഷങ്ങൾക്ക് ശേഷം പൂമാലയണിയിച്ച സീമയും ശശിയും


സദ്യയും പായസവുമൊക്കെയായി വിവാഹവാര്‍ഷികദിനം ആഘോഷമാക്കുകയായിരുന്നു സുഹൃത്തുക്കൾ. പരസ്പരം പൂമാലയണിയിച്ച് സീമയും ഐവി ശശിയും ആ പഴയ വധൂവരന്മാരായി. ഒരുമിച്ച് കേക്ക് മുറിച്ചും സന്തോഷം പങ്കുവച്ചു. തന്നെ പ്രണയിച്ചത് ശശിയേട്ടന്റെ കഷ്ടകാലമെന്ന് പറഞ്ഞ് സീമ കുലുങ്ങിചിരിച്ചു.
സീമയും ഐ.വി.ശശിയും പിരിയാന്‍ പോവുന്നു എന്ന ഗോസിപ് വാര്‍ത്തയുടെ പിറകേ ഇനിയാരും പോവിലല്ലോ എന്ന് കുസൃതി നിറഞ്ഞ ചോദ്യവും ഇടയ്ക്കുണ്ടായി. 2 മാസം മുമ്പാണ് ഇരുവരും വിവാഹമോചിതരാകാന്‍ പോവുന്നു എന്ന് അഭ്യൂഹങ്ങള്‍ പരന്നത്. അതിനൊക്കെ തടയിട്ടുകൊണ്ട് സന്തോഷവും സൗഹൃദവും പങ്കുവച്ച് എല്ലാവര്‍ക്കും ഓണാശംസകളും ഇരുവരും നേർന്നു.


wedding anniversary seema, i v sasi

I V Sasi Seema Celebrating 37th Wedding Anniversary

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്