ചന്ദനമഴയിലെ വില്ലത്തിയായി അരങ്ങുതകർത്ത ശാലു കുര്യന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മലയാള സീരിയൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടൊരു താരമാണ് ശാലുകുര്യൻ. ഏപ്രിൽ 22ന് കോട്ടയത്തെ സെന്റ് തോമസ് പള്ളിയിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. മുംബൈയിൽ ബിസിനസ്കാരനായ റാന്നിസ്വദേശി മെൽവിനാണ് വരൻ. മെയ് ഏഴിനാണ് വിവാഹം.
ഫേസ്ബുക്കിൽ പ്രതിശ്രുത വരനുമൊത്ത് ലൈവായി വന്നാണ് ശാലു വിവാഹനിശ്ചയത്തെ കുറിച്ചുള്ള കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. മുംബൈയിലെ ബിസിനസ് മാഗ്നെറ്റുമായി രഹസ്യമായി വിവാഹം നടത്തിയെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അത് തെറ്റാണെന്നും കുടുംബക്കാരുടെ സാന്നിധ്യത്തിൽ തന്നെയാണ് ഈ ചടങ്ങുകളൊക്കെ നടന്നതെന്നും ശാലു വ്യക്തമാക്കി.
പിന്നെ ഈ പാവം ചെറുക്കനെ കണ്ടിട്ടാണോ ബിസിനസ് മാഗ്നെറ്റ് എന്നൊക്കെ പറയുന്നത് എന്ന് താരം ഫേസ്ബുക്ക് വീഡിയോയിൽ ചോദിച്ചു. മുംബൈയിലെ ബിസിനസ് മാഗ്നെറ്റ് ആണെന്നോക്കെ പറഞ്ഞുകേട്ടതിൽ വളരെ സന്തോഷമുണ്ടെന്നും ലൈവ് വീഡിയോയിൽ ശാലുവിന്റെ പ്രതിശ്രുത വരൻ വ്യക്തമാക്കി.
Serial actress Shalu kurian got engaged
Shalu kurian one of the famous serial actress got engaged with Melvin. The engagement function took place in the St Thomas church in the Kottayam district of Kerala.