ആപ്പ്ജില്ല

ഷാരൂഖ് ഖാന്‍റെ അലിബാഗിലെ ഫാം ഹൗസ് കണ്ടുകെട്ടി

കൃഷിയാവശ്യത്തിന് വാങ്ങുന്നത് എന്ന് രേഖകളില്‍ കാണിച്ച് സ്ഥലത്ത് ആഡംബരക്കെട്ടിടം പണിയുകയായിരുന്നു

TNN 31 Jan 2018, 12:47 pm
നടന്‍ ഷാരൂഖ് ഖാന്റെ അലിബാഗിലെ ഫാം ഹൗസ് ആദായനികുതിവകുപ്പ് താത്കാലികമായി കണ്ടുകെട്ടി. ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള നിയമമനുസരിച്ചാണ് നടപടി.മഹാരാഷ്ട്രയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ അലിബാഗില്‍ 19,960 ചതുരശ്ര അടി സ്ഥലത്താണ് ഷാരൂഖ് ഫാംഹൗസ് പണിതത്.
Samayam Malayalam shahrukh khans farmhouse attached income tax dept says no farming only own use
ഷാരൂഖ് ഖാന്‍റെ അലിബാഗിലെ ഫാം ഹൗസ് കണ്ടുകെട്ടി


കൃഷിചെയ്യാനെന്നുപറഞ്ഞ് വാങ്ങിയ കൃഷിഭൂമിയിലായിരുന്നു നിര്‍മാണം. 14.67 കോടി രൂപ മൂല്യംകാണിച്ചിരിക്കുന്ന ഇതിന് അതിന്റെ അഞ്ചിരട്ടിയെങ്കിലും വിലയുണ്ടാകുമെന്നാണ് കരുതുന്നത്. കൃഷിഭൂമിയില്‍ കെട്ടിടംപണിയുന്നതിന് അനുമതി ലഭിക്കില്ല എന്നതുകൊണ്ട് ദേജാവു ഫാംസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് 2004-ല്‍ ഭൂമി വാങ്ങിയത്.

കൃഷിയാവശ്യത്തിന് വാങ്ങുന്നത് എന്ന് രേഖകളില്‍ കാണിച്ച് സ്ഥലത്ത് ആഡംബരക്കെട്ടിടം പണിയുകയുംചെയ്തു. നടന് കോടതികളില്‍നിന്ന് അനുകൂലവിധി നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ആദായനികുതിനിയമപ്രകാരമുള്ള ശിക്ഷാനടപടി നേരിടേണ്ടിവരും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്