ആപ്പ്ജില്ല

ഒരിടവേളയ്ക്ക് ശേഷം ശ്യാമിലി വീണ്ടും സിനിമയിലേക്ക്

സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചതു മുതൽ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് ശ്യാമിലി.

TNN 7 Jan 2018, 3:51 pm
സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചതു മുതൽ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് ശ്യാമിലി. മാളൂട്ടിയായി പ്രേക്ഷകരുടെ മനസിൽ ഇടംതേടിയ ശ്യാമിലി നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം നായികയായിട്ടായിരുന്നു പിന്നീട് സിനിമയിലേക്ക് എത്തിയത്. പൂക്കാലം വരവായി, കിലുക്കാംപെട്ടി, നിർണയം, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു ശ്യാമിലി. തുടർന്നായിരുന്നു മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായികയായി അരങ്ങേറിയത്.
Samayam Malayalam shamili makes a come back to cinema
ഒരിടവേളയ്ക്ക് ശേഷം ശ്യാമിലി വീണ്ടും സിനിമയിലേക്ക്


'ഒയ്' എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശ്യാമിലിയുടെ നായികയായുള്ള അരങ്ങേറ്റം. മലയാളത്തിൽ റിഷി ശിവകുമാറിന്‍റെ 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമയിലും നായികയായി അഭിനയിച്ചു. പിന്നീട് 'വീര്‍ ശിവജി' എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശ്യാമിലി. തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്യാമിലിയുടെ രണ്ടാം വരവ് എന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്