ആപ്പ്ജില്ല

'അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവളാണ് പാർവതി'; രചനയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഷമ്മി തിലകൻ!

രചന നാരായണൻകുട്ടിയ്ക്ക് മറുപടിയെന്നോണമാണ് ഷമ്മി തിലകൻ്റെ വാക്കുകൾ കാണേണ്ടതെന്ന് സോഷ്യൽ മീഡിയ

Samayam Malayalam 12 Feb 2021, 9:07 am
മലയാളത്തിലെ താരസംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിനിടെ പകർത്തിയ ഒരു ചിത്രത്തെ സംബന്ധിച്ചുള്ള ചർച്ചകളും വാഗ്വാദങ്ങളും സൈബറിടത്തിൽ ചൂടുപിടിച്ച് മുന്നേറുകയാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം പുറത്തു വന്ന ചടങ്ങിൻ്റെ ചില ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ചില ചർച്ചയ്ക്ക് വഴി മാറിയിരുന്നു. ചിത്രങ്ങളിൽ മലയാള സിനിമയിലെ ആൺകോയ്മ പ്രകടമാക്കുന്നതാണെന്നും സംഘടനയിൽ വനിതാ അംഗങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നൽകിയില്ല എന്നുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ചകൾ.
Samayam Malayalam shammi thilakans reply to rachana narayanankutty
'അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവളാണ് പാർവതി'; രചനയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഷമ്മി തിലകൻ!

Also Read: 'നിങ്ങൾക്ക് കൂടി വേണ്ടിയാണ് പാർവതി സംസാരിച്ചത്... ഒരിക്കൽ അത് മനസ്സിലാവു'മെന്ന് കമൻ്റ്; 'ആരാണ് ഈ പാർവതി? എനിക്ക് വേണ്ടി ആരും സംസാരിക്കണ്ട എനിക്ക് സ്വന്തം ശബ്ദമുണ്ടെ'ന്ന് രചന!


'ആരാണ് ഈ പാർവതി'

ചർച്ചകൾക്ക് മറുപടിയുമായി നടിയും എഎംഎംഎ എക്സിക്യൂട്ടീവ് അംഗവുമായ രചന നാരായണൻ കുട്ടി രംഗത്തെത്തിയതും ഏറെ വിവാദമായി. നടി പാർവതി തിരുവോത്ത് പരോക്ഷമായി ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇക്കാര്യം സിനിമാപ്രേമികൾ രചനയുമായി സംസാരിക്കവേ നടി മറുപടി നൽകിയത് ആരാണ് ഈ പാർവതി എന്നായിരുന്നു.

രൂക്ഷമായ ഭാഷയിൽ മറുപടി

തുടർന്ന് രചനയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയത്. നടൻ ഹരീഷ് പേരടി അടക്കം രചനയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷമ്മി തിലകനും രചനയ്ക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ്.

നിലപാട്

പാർവതി തിരുവോത്തിൻ്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഷമ്മി തിലകൻ്റെ പ്രതികരണം. ഷമ്മി തിലകൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. 'ചോദ്യം :- #ആരാണ്_പാർവ്വതി..!? ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..!'. ഷമ്മിയുടെ നിലപാടിനോട് യോജിച്ചു കൊണ്ടും വിയോജിച്ചു കൊണ്ടും നിരവധി ആരാധകരാണ് കമൻ്റുകളുമായി എത്തിയത്.

പാർവതി

'ആർജ്ജവമുള്ള നിലപാടുകൾ നട്ടെല്ല് വളയ്ക്കാതെ പറയുന്നവരെ ചേർത്ത് പിടിച്ചതിൽ സന്തോഷം' എന്നാണ് ഒരു ആരാധകൻ്റെ കമൻ്റ്.'നട്ടെല്ല് ഉള്ള തിലകൻ ചേട്ടന്റെ മോൻ ഇതല്ല ഇതിനപ്പുറവും പറയും.' എന്നും മറ്റൊരു ആരാധകൻ കുറിച്ചിരിക്കുന്നു. 'അച്ഛന്റെ മോൻ തന്നെ..... മുഖം നോക്കാതെ മറുപടി കൊടുക്കുന്ന വ്യക്തിത്വം.....' എന്നും കമൻ്റ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്