ആപ്പ്ജില്ല

സുഹൃത്തുക്കളെ അടക്കം ഭയപ്പെടണം: ഷംന കാസിം

കൊച്ചിയില്‍ യുവനടിക്കെതിരെ നടന്ന ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് ഷംന കാസിം

TNN 22 Feb 2017, 9:33 pm
മസ്കറ്റ് സിറ്റി: കൊച്ചിയില്‍ യുവനടിക്കെതിരെ നടന്ന ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് ഷംന കാസിം. പണ്ടുകാലത്ത് യുവാക്കള്‍ സംരക്ഷകര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ മാറി. സുഹൃത്തുക്കള്‍ അടക്കം എല്ലാവരെയും ഭയപ്പെടണമെന്നും ഷംന അഭിപ്രായപ്പെട്ടു.
Samayam Malayalam shamna kasim comment about attack on actress
സുഹൃത്തുക്കളെ അടക്കം ഭയപ്പെടണം: ഷംന കാസിം


മസ്കറ്റില്‍ വൈശാഖസന്ധ്യ സ്റ്റേജ് ഷോയ്ക്കെത്തിയതായിരുന്നു താരം. നേരത്തെയും ഇത്തരം ക്രൂരകൃത്യങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ നല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതാണ് കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്നും താരം പറഞ്ഞു.


English Summary: shamna kasim comment about attack on actress

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്